JHL

JHL

സാമ്പത്തിക ഇടപാടുകളിലൂടെ കടക്കെണിയിൽപ്പെട്ട് ഉഴലുന്നവരെ സഹായിക്കാൻ യു.എ.ഇ.യിൽ പുതിയനിയമം

ദുബായ് (True News, Nov 19,2019) :സാമ്പത്തിക ഇടപാടുകളിലൂടെ കടക്കെണിയിൽപ്പെട്ട് ഉഴലുന്നവരെ സഹായിക്കാൻ യു.എ.ഇ.യിൽ പുതിയനിയമം. ഇത്തരക്കാർക്ക് ഇനിമുതൽ കേസിൽ കുടുങ്ങി ജയിലിലാവുകയോ   രാജ്യം വിട്ടോടുകയോ ചെയ്യേണ്ടിവരില്ല. പകരം കോടതി നിയോഗിക്കുന്ന വിദഗ്ധരുടെ ഉപദേശമനുസരിച്ച് ബിസിനസ് നടത്തിക്കൊണ്ടുപോകാൻ പുതിയ അവസരം നൽകാനും പഴയ കടങ്ങൾ മൂന്നുവർഷംകൊണ്ട് തീർക്കാനും നിയമം വ്യവസ്ഥചെയ്യുന്നു. 2020 ജനുവരിയിൽ ഇത് പ്രാബല്യത്തിൽവരും. കടക്കെണിയിൽപ്പെട്ട് പാപ്പരാവുന്ന കമ്പനികൾക്കും വ്യക്തികൾക്കും ഒരുപോലെ ബാധകമാവുന്ന പുതിയ ഫെഡറൽനിയമത്തിന് തിങ്കളാഴ്ചയാണ് യു.എ.ഇ. മന്ത്രിസഭ അന്തിമരൂപം നൽകിയത്. നിലവിൽ ഒരാൾക്ക് നൽകിയ ചെക്ക് ബാങ്കിൽനിന്ന് മടങ്ങുകയോ അക്കൗണ്ടിൽ പണം ഇല്ലാതിരിക്കുകയോ ചെയ്താൽ ആർക്കും നേരിട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകാം. വീഴ്ച വരുത്തിയവരെ ഇത് ജയിലിൽ എത്തിച്ചേക്കാം. ഒട്ടേറെപേർ ഇത്തരംശിക്ഷ ഭയന്ന് എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് കടക്കാറുമുണ്ട്. ഇത് അവർ അതുവരെ ചെയ്തുവന്ന ബിസിനസുകളെയും ഇടപാടുകളെയുമെല്ലാം തകർക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയനിയമം കൊണ്ടുവന്നിരിക്കുന്നത്. പോലീസ് സ്റ്റേഷനിൽ എത്തിയാൽത്തന്നെ രണ്ട് ലക്ഷം ദിർഹം (ഏകദേശം 39 ലക്ഷംരൂപ) വരെയുള്ള ഇടപാടുകളിൽ പിഴയായി നിശ്ചിതതുക അടച്ച് ക്രിമിനൽക്കേസിൽനിന്ന് പുറത്ത് വരാനുമാവും. പരാതിക്കാരൻ പിന്നീട് സിവിൽക്കേസ് സിവിൽക്കേസ് കൊടുക്കുന്നതാണ് ഇപ്പോഴത്തെ പതിവ്. എങ്കിലും ഇത്തരം കേസിൽപ്പെടുന്നവരെ പിന്നീട് കരിമ്പട്ടികയിൽപെടുത്തും. ഇതോടെ അവർക്ക് മറ്റൊരിടത്തുനിന്നും മറ്റൊരിടത്തുനിന്നും ബാങ്ക് വായ്പയോ പുതിയ അക്കൗണ്ട് തുറക്കാനോ ആവില്ല. ഫലത്തിൽ നിയമപരമായി ഒരു ഇടപാടും നടത്താനാവാത്ത വിധത്തിലേക്ക് കാര്യങ്ങൾ നീങ്ങും.
പാപ്പരായിപ്പോയവരെ ഇവിടെത്തന്നെ നിലനിർത്തി അവർക്ക് തുടർന്നും ബിസിനസ് തുടരാൻ അനുവദിക്കുന്നതാണ് പുതിയ നിയമം. ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെയോ മറ്റൊരാൾക്ക് മറ്റൊരാൾക്ക് നൽകിയ ചെക്ക് മടങ്ങുകയോ ചെയ്ത് കടക്കെണിയിലായവരെ ബാങ്ക് തന്നെ സഹായിക്കുന്നതാണ് പുതിയ നിയമത്തിലെ പ്രധാനവ്യവസ്ഥ. ഇതനുസരിച്ച് പാപ്പരായവർക്ക് ബാങ്കിനെ സമീപിച്ച് കടക്കെണിയിൽനിന്ന് പുറത്തുവരാനുള്ള സഹായം തേടാം. ബാങ്ക് നിശ്ചയിക്കുന്ന വിദഗ്ധരുടെ ഉപദേശപ്രകാരം തുടർന്നും ബിസിനസ് നടത്താനും കടങ്ങളുടെ തിരിച്ചടവിന് മൂന്ന് വർഷംവരെ സമയം അനുവദിക്കാനും സാഹചര്യമൊരുക്കും. ബിസിനസ് രംഗത്തുള്ളവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകാൻ പുതിയ നിയമം ഉപകരിക്കും

No comments