JHL

JHL

തകർന്ന നദേശീയപാതയിലെ യാത്രാ ദുരിതം: ജില്ലയിൽ ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണി വേണം ; എൻ എച് ആക്ഷൻ കമ്മിറ്റി.

കുമ്പള(True News 19 November 2019): കഴിഞ്ഞ അഞ്ച് മാസക്കാലമായി യാത്രാദുരിതം നേരിടുന്ന തലപ്പാടി -കാസർഗോഡ് ദേശീയപാതയുടെ ശോചനീയാവസ്ഥയിക്ക് പരിഹാരം കാണുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ ജില്ലാകളക്ടർ, ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണി വേണമെന്ന്എൻ എച് ആക്ഷൻ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ദേശിയ പാത വിഷയത്തിൽ എൻ.എച്ച് ആക്ഷൻ കമ്മിറ്റി പ്രതിനിധികൾ പരാതിയുമായി കളക്ടറെ കാണാൻ എത്തിയപ്പോൾ പരാതി പറയുന്നത് കേൾക്കാനോ പരാതി സ്വീകരിക്കാനോ കളക്ടർ കൂട്ടാക്കിയില്ല. ഇത് ജില്ലാ ഭരണാധികാരിയായ കളക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ലായിരുന്നുവെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

CrPC section 133 പ്രകാരം ജീവന് അപകടം ഉണ്ടാകുന്ന തടസ്സങ്ങൾ നീക്കേണ്ട ഉത്തരവാദിത്തവും അധികാരവും ജില്ല മജിസ്ട്രേറ്റ്/ കളക്ടർ ക്കാണ്.
ഇൗ അധികാരം ഉപയോഗിച്ച് തൃശൂർ, പാലക്കാട്, എറണാകുളം കളക്ടർ മാർ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർമാര്‍ക്കു  നോട്ടീസ് നൽകി സമയബന്ധിതമായി പണി ചെയ്യിപ്പിച്ചിട്ടുണ്ട്. പക്ഷെ കാസർഗോഡ് ജില്ലാ ഭരണാധികാരി വെറും 'കളക്ടർ' ആയി സ്വയം തരം താണിരിക്കുന്നത് ഖേദകരമാണ്.

കാലവർഷതിന്റെ  തുടക്കത്തിൽ തന്നെ  ദേശീയപാതയുടെ തകർച്ച തുടങ്ങിയതാണ്. ജൂലൈ മാസം മുതൽ നവംബർ  വരെ 5 മാസക്കാലമായി തലപ്പാടി -കാസർഗോഡ് ദേശീയപാതയിലൂടെയുള്ള യാത്ര ദുസ്സഹമാണ്. രോഗികൾക്ക് പോലും യഥാസമയം മംഗലാപുരം ആശുപത്രിയിൽ എത്താൻ കഴിയുന്നില്ല. മഴക്കാലത്ത്  കുണ്ടും,കുഴിയുമാ  ണെങ്കിൽ ഇപ്പോ പൊടി  പടലങ്ങൾ കൊണ്ട് റോഡുകൾ മൂടപ്പെടുന്ന അവസ്ഥയിലാണ്.വാഹന  യാത്രക്കാരും, കാൽനടയാത്രക്കാരും, ദേശീയപാതയ്ക്ക് സമീപം താമസിക്കുന്നവരും പൊടിപടലങ്ങൾ മൂലം അലർജിയും, ചുമയുമായി  ആശുപത്രികളിൽ ചികിത്സ തേടുന്നു.

 വിഷയത്തിൽ ഗുരുതരമായ വീഴ്ചയാണ് ജില്ലാ ഭരണകൂടത്തിന്ടെയും,  ദേശീയപാത അധികൃതരുടെയും ഭാഗത്തുനിന്നു ണ്ടായിരിക്കുന്നത്. കരാറുകാരെ കുറ്റം പറഞ്ഞു കൈ കഴുകാ നുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥതലത്തിൽ ഉടൻ അഴിച്ചുപണി നടത്തി വികസനത്തിനും, ജനങ്ങളുടെ പ്രയാസം  ദൂരീകരിക്കാനും തല്പരരായവരെ  ജില്ലയിൽ നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ചെയർമാൻ കെ.എഫ് ഇഖ്ബാൽ, അബ്ദുല്ലത്തീഫ് കുമ്പള, മൂസ മൊഗ്രാൽ, മുഹമ്മദ് സ്മാർട്ട്, ഇബ്രാഹിം പെർവാട്, ഹാരിസ് പേരാൽ, ബഷീർ കുമ്പള, അബ്ദുറഹ്മാൻ ഊജം പദവ്, ഇസ്മായിൽ മൂസ, സത്താർ ബി.ടി, ഹമീദ് സ്റ്റോൺ തുടങ്ങിയവർ സംബന്ധിച്ചു.

No comments