JHL

JHL

ജോലി തരപ്പെടുത്തിത്തരാമെന്നു പറഞ്ഞു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബെംഗളൂരുവിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് പത്തു വർഷം കഠിനതടവ്

പുത്തൂരൂ(True News, Nov 29 ,2019): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജോലിയും താമസസ്ഥലവും വാഗ്ദാനം ചെയ്ത് ബെംഗളൂരുവിൽ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച സംഭവത്തിൽ യുവാവിന് പത്തുവർഷം തടവിനും  ഇരുപതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു. പുത്തൂർ അഞ്ചാം അഡിഷണൽ ജില്ലാ കോടതി(പോക്സോ) യുടേതാണ് വിധി. മാണി വില്ലേജിലെ ശംഭുഗയിലെ രാജേഷ് പൂജാരിയെയാണ് പോസ്കോ കോടതി ജഡ്ജി റുഡോൾഫ് പെരേര ശിക്ഷക്ക് വിധിച്ചത്.
കുട്ടിയെ ഇയാൾ ജോലിതരപ്പെടുത്തിത്തരാമെന്നു പറഞ്ഞു ബംഗളൂരുവിലേക്ക് കൊണ്ടുപോയതായി രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാൾ ബെംഗളൂരു നഗരത്തിലെ ഒരു ലോഡ്ജിലാണെന്നു മനസ്സിലാകുകയും പോലീസ് റൈഡ് നടത്തുകയും ചെയ്തു. ലോഡ്ജിലെത്തിയ പോലീസ് പൂജാരിയെയും പെൺകുട്ടിയെയും പിടികൂടുകയായിരുന്നു.എസ് ഐ ബി കെ മുനിയപ്പയാണ് അന്വേഷിച്ചു കേസ് ചാർജ് ചെയ്തത്.പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പുഷ്പരാജ് അത്യന്തായ ഹാജരായി. നേരത്തെ മംഗളൂരു പോക്സോ കോടതിയിലുണ്ടായിരുന്നു കേസ് പിന്നീട് പുത്തൂർ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
Rape , imprisonment  - begaluru,  puttur court pocso

No comments