JHL

JHL

സാമൂഹ്യ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം;നൗഫൽ ഉളിയത്തട്ക്കഅറസ്റ്റിൽ

കാസറഗോഡ് (True News 14 November2019):സമൂഹമാധ്യമങ്ങളില്‍ വർഗ്ഗീയ  വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയതിന് ഉളിയത്തടുക്ക സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാത്ത ഐ.പിസി 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഇത്തരം സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും അടുത്ത 72 മണിക്കൂര്‍ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന തരത്തില്‍ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും. ബാബരി വിധിയുമായി ബന്ധപ്പെട്ട് നേരത്തെ സാമൂഹ്യ മാധ്യമങ്ങൾ കർശന നിരീക്ഷണത്തിലായിരുന്നു. ഇപ്പോൾ ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് നിരീക്ഷണം കർശനമാക്കിയത്.

1 comment: