JHL

JHL

കാസറഗോഡ് റെയിവേ സ്റ്റേഷനിൽ പാർക്കിങ്ങിന് ഫീസ് കൊടുക്കണം - തിരിച്ച് വരുമ്പോൾ കാർ ഉണ്ടാവുമോ എന്ന് ഉറപ്പില്ല; സി.സി. ടി.വി പോലുമില്ലാതെ പേ പാർക്കിങ്ങ് കാസറഗോഡിന് സ്വന്തം



കാസറഗോഡ് (True News 22 November 2019):കഴിഞ്ഞ ദിവസം കാസറഗോഡ് റെയില്‍വേ സ്റ്റേഷനിലെ പേ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്ത കാര്‍ മോഷണം പോയതായി പരാതി. ഉത്തരവാദിത്വപ്പെട്ടവര്‍ കൈമലര്‍ത്തിയതോടെ ഉടമ പരാതിയുമായി പോലീസിലെത്തി. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കര്‍ണാടക പുത്തൂര്‍ സ്വദേശി മുഹമ്മദ് അമീഷിന്റെ കെ എ 05 എം ബി 4224 നമ്പര്‍ ആള്‍ട്ടോ കാറാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസം  രാവിലെ പണമടച്ച് പാര്‍ക്കിംഗ് സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്ത് പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ കാര്‍ കാണാനില്ലായിരുന്നു. പേ പാര്‍ക്കിംഗ് സംവിധാനമൊരുക്കിയവരോട് ചോദിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തുകയായിരുന്നു. ഇതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ മോഷണം പോകുന്നത് പതിവാണ്. പേ പാര്‍ക്കിംഗ് സ്ഥലത്തു നിന്നുപോലും കാര്‍ മോഷണം പോകാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ ആശങ്കയിലായിരിക്കുകയാണ്. സ്ഥലത്ത് സി സി ടി വി സ്ഥാപിക്കാന്‍ പോലും പേ പാര്‍ക്കിംഗ് സംവിധാനമൊരുക്കിയവര്‍ തയ്യാറായിട്ടില്ല. പാർക്കിങ്ങിന് മണിക്കൂർ വെച്ച് നല്ല ഫീസും വാങ്ങുന്നുണ്ട്. എന്നിട്ടും ഒരു കാമറ സ്ഥാപിക്കാൻ കൂട്ടാക്കാത്തത് യാത്രക്കാർ ആശങ്കയോടെയാണ് കാണുന്നത്.



No comments