JHL

JHL

പോലീസ് 'അക്ഷയപാത്രം' വിപുലീകരിക്കുന്നു

കാസർകോട്: നഗരത്തിലെത്തുന്ന അശരണർക്ക് കാസർകോട് പോലീസ് സൗജന്യമായി ഭക്ഷണം നൽകുന്ന ’അക്ഷയപാത്രം’ പദ്ധതി വിപുലീകരിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭക്ഷണംകഴിക്കാൻ പണമില്ലാതെ വിഷമിക്കുന്നവർക്ക് അന്നമൊരുക്കുന്ന പദ്ധതിയാണ് അക്ഷയപാത്രം. കാസർകോട് ടൗൺ പോലീസ് സ്റ്റേഷന്‌ മുമ്പിലെ ചില്ലറിനുള്ളിൽ ഉച്ചഭക്ഷണം ഒരുക്കിവയ്ക്കുന്നുണ്ട്. ദിവസേന 25-ലധികം ആളുകൾ ഇവിടെനിന്ന്‌ ഭക്ഷണം എടുത്ത് കഴിക്കാറുണ്ട്.  വരുംദിവസങ്ങളിൽ പ്രഭാതഭക്ഷണം ഉൾപ്പെടെ നൽകാനാണ് തീരുമാനം. പോലീസും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മയും വാട്സാപ്പ് ഗ്രൂപ്പും ആരംഭിച്ചാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. വിശക്കുന്ന ആർക്കും ഇവിടെനിന്ന്‌ ഭക്ഷണം എടുത്തുകഴിക്കാം. മദ്യപിച്ചെത്തുന്നവർക്ക് ഭക്ഷണം നൽകില്ല. ഭക്ഷണം നൽകാൻ ആഗ്രഹിക്കുന്നവർക്ക് പോലീസുമായി സഹകരിച്ച് ഹോട്ടലുകളിൽ പണമടച്ച് ഇതിനുള്ള സൗകര്യമൊരുക്കാമെന്നും സംഘാടകർ അറിയിച്ചു.  പത്രസമ്മേളനത്തിൽ സിസ്റ്റർ ജയ ആന്റോ മംഗലത്ത്, കൂക്കൾ ബാലകൃഷ്ണൻ, ഹർഷാദ് പൊവ്വൽ, ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർമാരായ മധു കാരക്കടവത്ത്, എച്ച്.ആർ.പ്രവീൺ എന്നിവർ സംബന്ധിച്ചു.

No comments