JHL

JHL

അമിതവേഗതയിൽ വന്ന ബസ് യു ടേൺ എടുക്കുകയായിരുന്നു ഓട്ടോ റിക്ഷയെ ഇടിച്ചു തെറിപ്പിച്ചു;അങ്കമാലിയിൽ നാലുപേർക്ക് ദാരുണാന്ത്യം


അങ്കമാലി∙ (True News, Nov 25,2019): ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലു മരണം. ഓട്ടോറിക്ഷ യാത്രക്കാരാണ് മരിച്ചത്. അങ്കമാലി ബാങ്ക് ജംങ്ഷനു സമീപമാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. ജോസഫ് (55), മേരി ജോര്‍ജ് (60), മേരി മത്തായി (65), റോസി തോമസ് (55) എന്നിവരാണ് മരിച്ചത്. അങ്കമാലി സ്വദേശിയായ ജോസഫ് പനങ്ങാട്ട്പറമ്പിൽ എന്നയാളാണ് ഓട്ടോ ഓടിച്ചിരുന്നത്. ജംങ്ഷനില്‍ യുടേണ്‍ എടുത്ത ഓട്ടോയെ ബസ് ഇടിച്ചു തെറിപ്പിച്ച് കടയോടു ചേര്‍ക്കുകയായിരുന്നു. പൂർണമായി തകർന്ന ഓട്ടോറിക്ഷയിൽ നിന്ന് ആളുകളെ  ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തതെന്നാണ് വിവരം. അങ്കമാലി ബാങ്ക് സ്ഥിതി ചെയ്യുന്ന ഓക്സിജൻ മൊബൈൽ കടയുടെ മുൻപിലാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ ബസ് കടയുടെ ഒരു കടയുടെ ഒരു ഭാഗം ഇടിച്ചു തകർക്കുകയും ചെയ്തു 



No comments