JHL

JHL

മംഗളൂരു സിറ്റി കോർപറേഷൻ തെരെഞ്ഞെടുപ്പ് ; വോട്ടെടുപ്പ് സമാധാനപരം;59.67 ശതമാനം പോളിങ്.


മംഗളൂരു (True News, Nov 13,2019): മംഗളൂരു സിറ്റി കോർപറേഷനിലേക്കു നടന്ന തെരെഞ്ഞെടുപ്പ് സമാധാനപരമായി സമാപിച്ചു.അകെ 59.67 ശതമാനം പേർ വോട്ടുചെയ്തു.കോർപറേഷനിലെ അറുപതു വാർഡുകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടന്നത്.രാവിലെ മന്ദഗതിയിലായിരുന്നു വോട്ടിങ് എങ്കിലും പിന്നീട് മെച്ചപ്പെടുകയായിരുന്നു.
394894 വോട്ടർമാരെന് കോർപറേഷനിൽ ആകെയുള്ളത്.ഇതിൽ 235628 പേർ വോട്ടു ചെയ്തു. അറുപതു വാർഡുകളിലേക്ക് 180 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.തെരെഞ്ഞെടുപ്പ് ഫലം നവംബർ പതിനാലിന് പ്രഖ്യാപിക്കും 

No comments