JHL

JHL

ഭർതൃമതി തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

ആദൂർ (True News, Nov 17  , 2019) : ആദൂർ നാട്ടക്കല്ലിൽ ഭർതൃമതി തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ബെള്ളൂർ നാട്ടക്കല്ലിലെ മറയാംകുന്നിലെ ആദം ജുനൈദിന്റെ ഭാര്യ റൈഹാന (25 ) യെ ശനിയാഴ്ച പുലർച്ചയോടെയാണ് കിടപ്പു മുറിയിൽ തൂങ്ങിമരിച്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. . രാത്രി ഭർത്താവിനോട് ഫോണിൽ സംസാരിച്ചിരുന്നുവത്രെ.ഇതിനു ശേഷമാണ് ഇവർ തൂങ്ങി മരിച്ചതായി കാണുന്നത്. മൂന്നരവർഷം മുമ്പ് വിബാഹിതയായ ഇവർക്ക് ഒരു കുട്ടിയുണ്ട്.
മരണത്തിൽ റൈഹാനയുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് മൃതദേഹം പരിയാരത്ത് വിദഗ്ധപോസ്റുമോർട്ടം നടത്തിയിരുന്നു.കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ആദൂർ പോലീസ് അറിയിച്ചു.

No comments