തകർന്ന ദേശിയ പാതയിലെ ദിരിതയാത്രക്കിടെ സ്‌കൂൾ ഓട്ടോ റിക്ഷയിൽ തെന്നി വീണ് രണ്ട് എൽ.പി.സ്‌കൂൾ വിദ്യാർഥിനികൾക്ക് പരിക്ക്
കാസര്‍കോട്(True News22 November 2019):തകർന്ന ദേശീയപാതയിലെ യാത്രക്കിടെ കുഴി വെട്ടിക്കുന്നതിനായി പൊടുന്നനെ ബ്രേക്കടിച്ചതോടെ കുലുങ്ങിയ ഓട്ടോക്കകത്ത് തെറിച്ച് വീണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ കറന്തക്കാട് പെട്രോള്‍ പമ്പിന് മുന്‍ വശം ദേശീയപാതയിലാണ് അപകടം. അടുക്കത്ത്ബയല്‍ ജി.യു.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മീപ്പുഗിരിയിലെ മോഷിത(ഒമ്പത്), മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മന്നിപ്പാടിയിലെ പ്രിഥ്വി(എട്ട്)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ മന്നിപ്പാടിയിലെ വിശ്വനാഥ ഷെട്ടിക്ക് നിസാര പരിക്കേറ്റു.
കാസറഗോഡ് തലപ്പാടി ദേശിയ പാതയിൽ അപകടത്തിൽ പെട്ട് നിരവധി പേരാണ് ആശുപത്രിയിൽ കഴിയുന്നത്. എന്നിട്ടും ദേശീയപാത അറ്റകുറ്റപ്പണി നടത്താൻ വൈമനസ്യം കാണിക്കുന്ന അധികാരികൾക്കെതിരെ പ്രതിഷേധം വ്യാപകമാവുകയാണ് .
കാസറഗോഡ് തലപ്പാടി ദേശിയ പാതയിൽ അപകടത്തിൽ പെട്ട് നിരവധി പേരാണ് ആശുപത്രിയിൽ കഴിയുന്നത്. എന്നിട്ടും ദേശീയപാത അറ്റകുറ്റപ്പണി നടത്താൻ വൈമനസ്യം കാണിക്കുന്ന അധികാരികൾക്കെതിരെ പ്രതിഷേധം വ്യാപകമാവുകയാണ് .
Post a Comment