ജനരക്ഷയുടെ രക്തദാനവും, മെഡിക്കൽ ക്യാമ്പും ശനിയാഴ്ച ബംബ്രാണയിൽ
കാസറഗോഡ്(True News 15 November 2019) : "രക്തദാനം ജീവദാനം" എന്ന മഹത് സന്ദേശവുമായ് ജനരക്ഷാ കാസറഗോഡിന്റെ ആഭിമുഖ്യത്തിൽ സൽസബീൽ ചാരിറ്റബിൾ ട്രസ്റ്റ് ബംബ്രാണയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പും, മെഡിക്കൽ ക്യാമ്പും 16-11-2019 ശനിയാഴ്ച രാവിലെ 9. 30 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ കുമ്പള ബംബ്രാണ മെയിൻ ജെൻ ക്ഷനിൽ സംഘടിപ്പിക്കും.
ജീവൻ നിലനിർത്താനായ് രക്തം അത്യാവശ്യമായ ഘട്ടത്തിൽ നെട്ടോട്ടമോടേണ്ടി വരുന്നവർക്ക് ആവശ്യമായ രക്തം എളുപ്പത്തിൽ ലഭിക്കാൻ ഈ ക്യാമ്പ് ഉപകരിക്കും. ഓരോ ജീവനും വിലപ്പെട്ടതാണ് രക്തദാനം കൊണ്ട് ഈ മഹത്തായ കർമ്മത്തിൽ പങ്കാളികളാവണമെന്ന് ജനരക്ഷാ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Post a Comment