JHL

JHL

ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് എസ് എസ് എഫ് പ്രവർത്തകൻ മരിച്ചു

മംഗളുരു (True News, Nov 20,2019): സ്വകാര്യ ബസ് ബൈക്കിലിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മംഗളൂരു പമ്പ്‌വെല്ലിനു സമീപമാണ് സംഭവം. പാണമംഗളൂരു സ്വദേശിയും സജീവ എസ് എസ് എഫ് പ്രവർത്തകനുമായ  ഹാഫിസ് തൗസീഫ് ഹിമമി (32) ആണ് മരണപ്പെട്ടത്. നാലുവർഷം മുമ്പ് മുഹിമ്മാത്തിൽ നിന്നും പഠനം പൂർത്തിയാക്കിപ്പോയ തൗസീഫ് ഖുർആൻ പൂർണമായും മനഃപാഠമാക്കിയിരുന്നു.മർകസ് ഹിഫ്സ് കോളേജിൽ നിന്നാണ് ഖുർആൻ ഹാഫിസ് ആയത്.  
ഭാര്യ: മുഹാരിസ മക്കള്‍; തഹ് രീസ, മുഹമ്മദ് സഹോദരങ്ങള്‍: ആസിഫ്, മൗസൂഫ്, മഹ്‌റൂഫ്, അഫീഫ്, നുസ്രത്ത്, ഫര്‍അത്ത്, അന്നത്ത്, ഇഫ്രത്ത്, ഫഈമത്ത്.
 

No comments