JHL

JHL

കാസറഗോഡ് റെയ്ൽവേ സ്റ്റേഷനിൽ ഫീസ് കൊടുത്ത് പാർക്ക് ചെയ്ത കാർ മോഷണം പോയ സംഭവത്തിൽ കവർച്ചക്കാർ പിടിയിൽ

കാസര്‍കോട്(True News 26 November 2019): റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍ക്ക് ചെയ്ത കാര്‍ കവര്‍ച്ച ചെയ്ത കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. തളങ്കര ബാങ്കോട്ടെ ഷംസു എന്ന സച്ചു (42), അണങ്കൂരിലെ സലീം (52) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കര്‍ണാടക പുത്തൂര്‍ സ്വദേശി മുഹമ്മദ് അമീഷിന്റെ കെ എ 05 എം ബി 4224 നമ്പര്‍ ആള്‍ട്ടോ കാറാണ് സംഘം മോഷ്ടിച്ചു കടത്തിയത്. ഇക്കഴിഞ്ഞ 20ന് രാവിലെ പണമടച്ച് പാര്‍ക്കിംഗ് സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്ത് പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ കാര്‍ കാണാതായ സംഭവം ട്രൂ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.   

കാര്‍ കണ്ടെത്തുന്നതിനായി പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. അതേസമയം സംഘം കാഞ്ഞങ്ങാട്ടു നിന്നും കവര്‍ച്ച ചെയ്ത ബൊലേറോ കാര്‍ മംഗലാപുരം റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തി. കൂടുതല്‍ കവര്‍ച്ചയുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ് പോലീസ്.

No comments