JHL

JHL

അംഗൻവാടി ടീച്ചറുടെ ക്രൂരത : ട്രൗസറിൽ മൂത്രമൊഴുച്ചതിനു മൂന്നുവയസുകാരനെ കത്തികൊണ്ട് മുറിവേൽപ്പിച്ചു; ടീച്ചറും ആയയും അറസ്റ്റിൽ

ചിക്കമംഗളൂരു(True News, Nov26,2019) : കുരുന്നു വിദ്യാർത്ഥിയോട് അംഗൻവാടി ടീച്ചറുടെ ക്രൂരത. കർണാടകയിലെ ചിക്മഗളൂരുവിലാണ് സംഭവം. ട്രൗസറിൽ മൂത്രമൊഴിച്ചതിനാണ്  മൂന്നുവയസുകാരനെ കേരമാക്കിയിലെ  അംഗൻവാടി ടീച്ചർ മൃഗീയമായി ആക്രമിച്ചത്. 
അംഗൻവാടി ടീച്ചറായ മാലയും ഹെൽപ്പറായ മഞ്ജുളമ്മയും ജോലിസ്ഥലത്ത് കുട്ടികളുടെ മുന്നിൽവെച്ചു കലഹത്തിലേർപ്പെട്ടു. ഇവരുടെ അടുത്തുണ്ടായിരുന്ന കുട്ടി ഇത് കണ്ടു ഭയപ്പെട്ട് ട്രൗസറിൽ തന്നെ മൂത്രമൊഴിച്ചു.കുപിതയായ മായാ കുട്ടിയെ പേനാക്കത്തി കൊണ്ട് തലയിലും കയ്യിലും കുത്തുകയായിരുന്നുവത്രെ.

തലയ്ക്കു പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിലെ മുറിവിനു തുന്നലിട്ടിട്ടുണ്ട്. പട്ടികജാതിയിൽപ്പെട്ടതുകൊണ്ടാണ് അംഗനവാടി അധികൃതർ ഈ തരത്തിൽ പെരുമാറിയതെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു. ആധ്യാപികയും ആയയും ഉയർന്ന ജാതിയിൽപ്പെട്ടവരാണത്രെ. ആയയെയും അധ്യാപികയെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.


No comments