JHL

JHL

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍


ആദൂർ (True News, Nov 16,2019):പന്ത്രണ്ടുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കര്‍ണാടക കൊണാജെയിലെ മുഹമ്മദ് അഷറഫിനെ(28) ആണ് ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2019 ഫെബ്രുവരിയിലാണ് സംഭവം.


ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 12കാരിയെ അഷറഫ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്ന പെണ്‍കുട്ടിയുടെ പിതാവ് നൽകിയ  പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതി വിട്ട്‌ലയിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ പോലീസ് രഹസ്യത്താവളത്തിൽ നിന്നും  പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

No comments