JHL

JHL

മംഗളൂരു സിറ്റികോർപറേഷൻ തെരെഞ്ഞെടുപ്പ്: ഒരുക്കങ്ങളായി ;60 വാർഡുകളിലേക്കായി 234 സ്ഥാനാർത്ഥികൾ മത്സര രംഗത്ത് ;കോർപറേഷൻ പരിധിയിൽ ഇന്ന് പൊതു അവധി


മംഗളൂരു (True News, Nov 12,2019): മംഗളൂരു സിറ്റി കോർപ്പറേഷനിലേക്കുള്ള തെരെഞ്ഞെടുപ്പ് നവംബർ പന്ത്രണ്ടിന് നടക്കുന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തെരെഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ ഭരണകൂടം അറിയിച്ചു.കോർപറേഷനിലെ 60 വാർഡുകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. 234 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. വിവിധ പോളിങ് സ്റ്റേഷനുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ റൊസാരിയോ സ്കൂളിൽ നിന്നും അധികൃതർ  വിതരണം ചെയ്തു.
കോർപറേഷൻ മേയർ സ്ഥാനം സ്ത്രീ സംവരണമാണ്. കോൺഗ്രസ്സും   ബി ജെ പി യുമാണ് മത്സര രംഗത്തുള്ള പ്രമുഖ പാർട്ടികൾ.
തെരെഞ്ഞെടുപ്പ് പ്രമാണിച്ചു കോർപറേഷൻ പരിധിയിൽ പൊതു അവധി പ്രഖ്യാപിച്ചു.സ്വകാര്യ മേഖലയ്ക്കും അവധി ബാധകമായിരിക്കും.എല്ലാ തൊഴിലാളികൾക്കും വോട്ടവകാശം വിനിയോയോഗിക്കാൻ സാധ്യമായ തരത്തിൽ ഡ്യൂട്ടി ക്രമീകരിക്കണമെന്നു ജില്ലാ ഭരണകൂടം സർക്കാർ സ്വകാര്യ മേഖലയിലെ അടിയന്തിര സേവനം ചെയ്യുന്ന സ്ഥാപങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമായിരിക്കും
കോൺഗ്രസ്സും ബി ജെ പി യും മുഴുവൻ സീറ്റിലും മത്സരിക്കുമ്പോൾ ജെ ഡി എസ 12 വാർഡുകളിലും സി പി എം ഏഴു സീറ്റിലും സി പി ഐ ഒരു വാർഡിലും ജെ ഡി യു കർണാടക രാജ്യ സമിതി എന്നിവ സാൻഡ് വീതം സീറ്റുകളിലും മത്സരിക്കും. മൂന്നു സീറ്റുകളിൽ വെൽഫെയർ പാർട്ടിയും മത്സരിക്കുന്നു. കൂടാതെ മുപ്പതോളം സ്വതന്ത്രരും മത്സര രംഗത്തുണ്ട് നവംബർ പതിനാലിനാണ് വോട്ടെണ്ണൽ..

No comments