JHL

JHL

ടോൾ ആവശ്യപ്പെട്ട വനിതാ ജീവനക്കാരിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കാസറഗോഡ് സ്വദേശി മംഗളൂരുവിൽ പിടിയിൽ; കാർ പോലീസ് പിടിച്ചെടുത്തു

മംഗളൂരു(True News, Nov 28, 2019):ടോൾ  ബൂത്തിൽ   ടോൾചാർജ് നൽകാൻ ആവശ്യപ്പെട്ട ജീവനക്കാരുടെ തർക്കിക്കുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കാസറഗോഡ് സ്വദേശിയെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കാസറഗോഡ് സ്വദേശി ആണ് അറസ്റ്റിലായത്.വ്യാഴാഴ്ച രാത്രിയോടെ ദേശീയപാതയിൽ സൂറത്കൽ ടോൾ ബൂത്തിലാണ് സംഭവം. എന്ന രജിസ്‌ട്രേഷൻ  കെ എൽ 60 എച്ച് 5500  നമ്പർ വാഹനത്തിൽ   എത്തിയ കെ എൻ റഫീഖ്| (36) എന്നയാളോട് ടോൾ ബൂത്തിലെ ക്യാഷ് കൗണ്ടറിലെ ജീവനക്കാരി അനുപമ ടോൾ  ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ ടോൾ നൽകാൻ തയ്യാറായില്ല. തുടർന്ന് ഇയാളുമായി സംസാരിക്കുകയായിരുന്ന മറ്റൊരു  ജീവനക്കാരനായ യജ്ഞേഷ്നും  അനുപമയ്ക്കും എതിരെ ഇയാൾ തോക്കു ചൂണ്ടുകയും ഒരടി മുന്നോട്ട് വച്ചാൽ വെടി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.കഴിയുമെങ്കിൽ ടോൾ വാങ്ങിക്കോളൂ എന്ന് ആക്രോശിക്കുകയും ചെയ്തുമെന്നും ടോൾ അധികൃതർ സുറത്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പോലീസ്പിന്നീട്ഇയാളെ അറസ്റ്റ് ചെയ്യുകയും തോക്ക് പിടിച്ചെടുക്കുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു,

No comments