JHL

JHL

മാൻ ഹണ്ട് അന്താരാഷ്ട്ര ഫാഷൻ ഷോ മത്സരത്തിൽ യു എ ഇ യെ പ്രതിനിധീകരിക്കുന്നത് കുമ്പളക്കാരൻ തംഷിർ: മലേഷ്യയിൽ ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കും

ദുബായ് (True News, Nov 17,2019):നാല്പതിലധികം രാജ്യങ്ങളിൽ നടക്കുന്ന മാൻഹണ്ട് 2019 രാജ്യാന്തര ഫാഷൻ ഷോ മത്സരത്തിൽ വിജയിയായി കാസർകോട് കുമ്പളക്കാരൻ മുഹമ്മദ്‌ തംഷീർ. കുമ്പള ഗവഃ ആശുപത്രിക്ക് എതിർവശം തംഷീർ മൻസിലിൽ അബ്ദുല്ല, ആയിഷ ദമ്പതികളുടെ മകനാണ് ഈ ഇരുപത്തിയൊമ്പതുകാരൻ. 
യു. എ. ഇ യെ പ്രതിനിധീകരിച്ചു മത്സരിച്ചു കൊണ്ടാണ് പ്രവാസി കൂടിയായ മുഹമ്മദ്‌ തംഷീർ ഈ അഭിമാനനേട്ടം കരസ്ഥമാക്കിയത്. 
നാല്പതിലധികം രാജ്യങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടു ഓരോ രാജ്യത്തും മത്സരം സംഘടിപ്പിക്കുകയും അതിലൂടെ അതാത് രാജ്യത്തെ വിജയികളെ കണ്ടെത്തുകയും ചെയ്യും. 
ശേഷം എല്ലാ രാജ്യങ്ങളിലെയും വിജയികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഗ്രാൻഡ് ഫിനാലെ മാൻഹണ്ട് വേൾഡ് ഇന്റർനാഷണൽ 2019 ഫിലിപ്പീൻസിലെ മനിലയിൽ വെച്ച് 2020 ഫെബ്രുവരി 12 മുതൽ 23 വരെ നടക്കുകയും തുടർന്ന് അതിൽ നിന്നും വേൾഡ് ചാമ്പ്യനെ കണ്ടെത്തുകയും ചെയ്യും.ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹമിപ്പോൾ. 

നിലവിൽ ദുബായിൽ ഫ്രീലാൻസ് മോഡലായും, ടൂറിസം കമ്പനിയിൽ ടൂറിസ്റ്റ് ഗൈഡ് ആയും ജോലി ചെയ്യുന്ന മുഹമ്മദ് തംഷീർ മനിലയിൽ വെച്ച് നടക്കുന്ന ഗ്രാൻഡ്‌ഫിനാലെയിലെയും വിജയം ലക്ഷ്യമിട്ട് മോഡലിംഗ് രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തി ഉന്നതിയിലേക്ക് കുതിക്കാനുള്ള ഒരുക്കത്തിലാണ്.

No comments