JHL

JHL

ഡിസംബർ ഒന്ന്​ മുതൽ ടോൾ പ്ലാസകളിൽ ഫാസ്​റ്റ്​ടാഗ്​നിർബന്ധം ; ഫാസ്റ്റ് ടാഗ് ഇല്ലാത്തവർ ഇരട്ടി ടോൾ നൽകേണ്ടിവരും

 
മംഗളൂറു (True News 23 November 2019): ഡിസംബർ ഒന്ന്​ മുതൽ  ടോൾ പ്ലാസകളിൽ ഫാസ്​റ്റ്​ടാഗ്​ നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുകയാണ്​ കേന്ദ്രസർക്കാർ. ഫാസ്​റ്റ്​ടാഗ്​ ഇല്ലാത്ത വാഹനങ്ങളിൽ നിന്ന്​ ഇരട്ടി തുകയാണ്​ ടോളായി ഈടാക്കുക. ടോൾപ്ലാസയിൽ ജീവനക്കാർക്ക് നേരിട്ട്​ ​ പണം നൽകാതെ ഡിജിറ്റിലായി നൽകി കടന്നുപോകാൻ സഹായിക്കുന്ന സംവിധാനമാണ്​ ഫാസ്​റ്റ്​ടാഗ്​.
തലപ്പാടിയിലെ ടോൾ പ്ലാസയിൽ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകാൻ തുടങ്ങിയിട്ടുണ്ട്. പുതിയ വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് ചെയ്തിട്ടാണ് വാഹനം ഇറങ്ങുന്നത്. വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് ടോൾ പ്ലാസയിൽ നിന്ന് തന്നെ പഠിപ്പിക്കാനുള്ള സൗകര്യം തലപ്പാടി ടോൾ പ്ലാസയിലും ലഭ്യമാക്കും.

റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ സംവിധാനമാണ്​ ഫാസ്​റ്റ്​ടാഗിൽ ഉപയോഗിക്കുന്നത്​. ഇതിനായി ചിപ്പുള്ള ടാഗ്​ വാഹനത്തിൻെറ വിൻഡ്​സ്​ക്രീനിൽ നേരത്തെ തന്നെ പതിപ്പിക്കുന്നു. വാഹനം ടോൾ പ്ലാസകളിലൂടെ കടന്നുപോകു​േമ്പാൾ ഈ ടാഗ്​ സ്​കാൻ ചെയ്​ത്​ ഫാസ്​റ്റ്​ടാഗ്​ അക്കൗണ്ടിൽ നിന്ന്​ പണമീടാക്കുന്നു. ടോൾ പ്ലാസകളിലെ ഗതാഗത കുരുക്ക്​ ഫാസ്​റ്റ്​ടാഗ്​ ഉപയോഗിക്കുന്നത്​ വഴി കുറക്കാമെന്നാണ്​ കേന്ദ്രസർക്കാർ പ്രധാനമായും കണക്കു കൂട്ടുന്നത്​. കടലാസുരഹിത ഇടപാടുകൾ പ്രോൽസാഹിപ്പിക്കാനും ഫാസ്​റ്റ്​ടാഗ്​ കാരണമാകുമെന്നാണ്​ കണക്കുകൂട്ടൽ.

പുതിയ വാഹനങ്ങളിൽ ഡീലർമാർ തന്നെ ഫാസ്​റ്റ്​ടാഗ്​ വെച്ചു നൽകും. പഴയ വാഹനങ്ങൾക്കുള്ള ഫാസ്​റ്റ്​ടാഗ്​ ടോൾ പ്ലാസകളിൽ നിന്നും ഫാസ്​റ്റ്​ടാഗ്​ സേവനം നൽകുന്ന ബാങ്കുകളിൽ നിന്നും വാങ്ങാം. ആർ.സി ബുക്കും ഉടമയുടെ പ്രൂഫും നൽകി ഫാസ്​റ്റ്ടാഗ്​ വാങ്ങാം​.  500 രൂപയാണ്​ ഫാസ്​റ്റ്​ടാഗിനുള്ള നിരക്ക്​. ഇതിൽ 200 രൂപ ടോൾ പ്ലാസകളിൽ ഉപയോഗിക്കാനായി ഫാസ്​റ്റ്​ടാഗ്​ പ്രീപെയ്​ഡ്​ അക്കൗണ്ടിലുണ്ടാകും. മൊബൈൽ നമ്പർ ഉപയോഗിച്ച്​ ​ഫാസ്​റ്റ്​ടാഗ്​ അക്കൗണ്ടിൽ ലോഗിൻ ചെയ്​താണ്​ റീചാർജ്​ ചെയ്യേണ്ടത്​. ഇതിനായി ആപും പുറത്തിറക്കുമെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചു.

No comments