JHL

JHL

വോർക്കാടിയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

മഞ്ചേശ്വരം (True News, Nov 17, 2019): മഞ്ചേശ്വരത്ത്    വോർക്കാടിയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.    വൊര്‍ക്കാടി പാവളത്തെ പരേതനായ ജയറാം ഷെട്ടി - അനുഷ ഷെട്ടി ദമ്പതികളുടെ മകന്‍ അജയ പാവളയെ(22)യാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു.


ശനിയാഴ്ച രാത്രി 10 മണിയോടെ അജയ വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളോടും ബന്ധുക്കളോടും അയല്‍വാസികളോടുമെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
   

No comments