JHL

JHL

വഴിയോര കച്ചവടം ഒഴിപ്പിക്കലിനെതിരെ പ്രതിഷേധം


കാസര്‍കോട്(True News 13 November 2019): പുതിയ ബസ്സ്റ്റാന്റിന് സമീപം ദേശീയ പാതയോരത്തെ അനധികൃത പെട്ടിക്കടകള്‍ ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷാവസ്ഥ ഉണ്ടായി. ദേശീയ പാത വിഭാഗം, നഗരസഭാ ആരോഗ്യ വിഭാഗം എന്നിവ സംയുക്തമായി പൊലീസിന്റെ സഹായത്തോടെ അനധികൃത പെട്ടിക്കടകള്‍ ഒഴിപ്പിക്കാനെത്തിയപ്പോള്‍ ഏതാനും സി.ഐ.ടി.യു തൊഴിലാളികള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്. ദേശീയ പാത വികസനം വരുമ്പോള്‍ തങ്ങള്‍ സ്വമേധയാ കടകള്‍ ഒഴിയുമെന്നും പകരം മറ്റൊരു സ്ഥലം അനുവദിക്കാതെ ഒഴിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും തൊഴിലാളികള്‍ പറയുന്നു. നേരത്തെ രണ്ട് തവണ ഒഴിപ്പിച്ചിട്ടും വീണ്ടും കച്ചവടം തുടങ്ങുകയായിരുന്നുവെന്ന് ദേശീയപാതാ അധികൃതര്‍ പറയുന്നു.
എന്‍.എച്ച്.എ.ഇ. ജോഷി തോമസ്, എ.കെ. അവനീന്ദ്രന്‍, നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എ.കെ. ദാമോദരന്‍, എ.വി. രാജീവന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രൂപേഷ്, സുധീര്‍, മധു എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കാന്‍ എത്തിയത്.

No comments