JHL

JHL

കാസറഗോഡ് സ്വദേശിയായ പതിനാറുകാരൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു മരിച്ചു


മഞ്ചേശ്വരം (True News, 28 Nov 2019): കാസറഗോഡ് വോർക്കാടി സ്വദേശിയായ  പതിനാറുകാരൻ ട്രെയിൻ കാത്തു നിക്കുന്നതിനിടെ കുഴഞ്ഞു വീണു  മരിച്ചു. വൊർക്കാടി പദവിലെ  ജെറാൾഡ് ഡിസൂസയുടെയും പ്രസിലാ മോന്തരോയുടെയും മകനായ  ഓസ്റ്റിൻ ഡിസൂസയാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണത്. ബന്ധുഗൃഹത്തിൽ ഒരു സൽക്കാരത്തിൽ പങ്കെടുക്കുന്നതിനാണ് ഇയാൾ കോട്ടയത്തേക്ക് പോയത്.നാട്ടിലേക്കു തിരിച്ചുവരാനായി റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കുന്നതിനിടെയാണ് കുട്ടി കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പേ മരണപെട്ടു. നേരത്തെ രക്താർബുദത്തിന് ചികിത്സയിലായിരുന്നു ഓസ്റ്റിൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. ആരോൺ , ആദിൽ എന്നിവർ സഹോദരങ്ങളാണ്.

No comments