പശു ഇടിച്ചു സ്കൂട്ടർ മറിഞ്ഞു: തെറിച്ചുവീണ വീട്ടമ്മ തൽക്ഷണം മരിച്ചു: മകന് ഗുരുതരം
മഞ്ചേശ്വരം(True News, Nov 28,2019): സ്കൂട്ടർ പശുവിന്റെ മേൽ ഇടിച്ചു വീട്ടമ്മക്ക് ദാരുണാന്ത്യം.അമ്മയും മകനും സഞ്ചരിച്ച സ്‌കൂട്ടറിനെ പശു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു . ബുധനാഴ്ച്ച രാത്രി ഒമ്പത് മണിയോടെ വോർക്കാടി സുങ്കതകട്ടെയിലാണ് സംഭവം.അപകടത്തിൽ അമ്മ തൽക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ മകനെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വോർക്കാടി ബേക്കറി ജംഗ്ഷനിലെ സദാശിവന്റെ ഭാര്യ ഗീത (45) ആണ് മരിച്ചത്. ഇവരുടെ മകൻ പ്രണവി (19) നാണ് ഗുരുതര പരിക്കേറ്റത്.
കോളിയൂർ ക്ഷേത്രത്തിൽ പരിപാടിക്ക് വേണ്ടി സ്‌കൂട്ടറിൽ സഞ്ചരിച്ച ഇവരെ പശു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Post a Comment