JHL

JHL

ബാബരി മസ്ജിദ്; വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കാസർഗോഡ്: : നീതിയും വസ്തുതകളും ബലികഴിച്ച  ബാബരി മസ്ജിദ് സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച്  വെൽഫെയർ പാർട്ടി കാസർഗോഡ് ജില്ലാ കമ്മിറ്റി മേൽപറമ്പിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി അംഗം അമീൻ റിയാസ് ഉദ്ഘാടനം ചെയ്തു.
 വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് സി.എച്ച് മുത്തലിബ്, എഫ്.ഐ. ടി. യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, വെൽഫെയർ പാർട്ടി
ജില്ലാ വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണൻ, ട്രഷറർ മഹമൂദ് പള്ളിപ്പുഴ, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, ഫൗസിയ സിദ്ദീഖ്, സാഹിദ ഇല്യാസ്, അബ്ദുല്ലത്തീഫ് കുമ്പള, സിറാജുദ്ദീൻ മുജാഹിദ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രെട്ടറി അംബുഞ്ഞി തലക്കളായ് സ്വാഗതവും വിമെൻ ജസ്റ്റിസ് മൂവ്മെൻറ്  ജില്ലാ പ്രസിഡന്റ് സഫിയ സമീർ നന്ദിയും പറഞ്ഞു.

No comments