JHL

JHL

പുത്തിഗെ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

 
പുത്തിഗെ (True News, Nov 12, 2019): പുത്തിഗെ പഞ്ചായത്ത് കേരളോത്സവ പരിപാടികൾക്ക് തുടക്കമായി.നവംബർ പതിനൊന്നിന്  ശ്രീ ദുർഗ പരമേശ്വരി ഹയർ  സെക്കൻഡറി സ്‌കൂൾ  ഗ്രൗണ്ടിൽ ഫുട്‌ബോൾ മത്സരത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത് . പുത്തിഗെ പഞ്ചായത്ത് തല കേരളോൽസനത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം    പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അരുണ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പിബി മുഹമ്മദ്, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചയര്പേഴ്സൻ ശാന്തി വൈ,വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ജയന്തി, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ചനിയ പാടി,പഞ്ചായത്ത് യൂത്ത് കോ ഓർഡിനേറ്റർ പ്രിത്വിരാജ്, ശ്രീ ദുർഗ പരമേശ്വരി ഹയർ സെക്കന്ററി പ്രിൻസിപ്പൽ രാമചന്ദ്ര ഭട്ട്  തുടങ്ങിയവർ സംബന്ധിച്ചു

No comments