JHL

JHL

ആരിക്കാടി കുന്നിൽ ഖിള്ർ ജുമ മസ്ജിദ് സ്വലാത്ത്, മജ്ലിസുന്നൂർ വാർഷികവും നബിദിന കലാപരിപാടികൾക്കും വ്യാഴാഴ്ച തുടക്കം


ആരിക്കാടി (True News, Nov 12, 2019): ആരിക്കാടി കുന്നിൽ ഖിള്ർ ജുമ മസ്ജിദ് ആൻഡ്  മിർഖാത്തുൽ ഉലും ഹയർ സെകന്ററി മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നബിദിന കലാപരിപാടികൾ, സ്വലാത്ത്, മജ്ലിസുന്നുർ വാർഷികവും നവംബർ പതിനാലു വ്യാഴാഴ്ച മുതൽ 17 ആം തീയതി ഞായാറാഴ്ച വരെ വിവിധ പരിപാടികളോടെ നടത്തപ്പെടും വ്യാഴാഴ്ച മഗ്രിബ് നിസ്കാരാനന്തരം സ്വലാത്ത് മജ്ലീസിനു കുമ്പോൽ സയ്യിദ് ജാഅഫർ സ്വാദിക് തങ്ങൾ നേതൃത്വം നൽകും തുടർന്ന് മതപ്രഭാഷണ വേദി കുമ്പോൽ സയ്യിദ് കെ എസ് അലി തങ്ങൾ ഉത്ഘാടനം ചെയ്യും ഉസ്താദ് സുബൈർ ദാരിമി പൊവ്വൽ മുഖ്യ പ്രഭാഷണം നടത്തും വെള്ളിയാഴ്ച മഗ്രിബിന് ശേഷം മജ്ലിസുന്നൂർ സദസ്സിന് സയ്യദ് യഹ് യ തങ്ങൾ അൽ ഹാദി കുമ്പോൽ നേതൃത്വം നൽകും ഉസ്താദ് ഉമ്മർ ഹുദവി പുളപ്പാടം മുഖ്യ പ്രഭാഷണം നടത്തും, ശനിയാഴ്ച ഉച്ചയ്ക് 3 മണി മുതൽ സബ് ജൂനിയർ വിഭാഗം മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികളും രാത്രി 7.30ന് മതപ്രഭാഷണ വേദി സയ്യിദ് കുമ്പോൽ കെ എസ് ശമീം തങ്ങൾ ഉത്ഘാടനം ചെയ്യും ഡോ: ജലീൽ ദാരിമി കുറ്റിയേരി മുഖ്യ പ്രഭാഷണവും നടത്തും ഞായറാഴ്ച രാവിലെ 8 മണി മുതൽ ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗം വിദ്യാർത്ഥികളുടെ നബിദിന കലാപരിപാടികൾ നടക്കും രാത്രി 9 മണിക്ക് സമാപന സമ്മേളനവും, സമസ്ത പൊതു പരീക്ഷയിൽ ടോപ്പ് പ്ളസ് നേടിയ മുഫീദ എന്ന വിദ്യാർത്ഥിനിക്ക് സ്വർണ്ണ മെഡൽ നൽകി ആദരിക്കലും അതിന് പ്രാപ്തനാക്കിയ സദർ മുഅല്ലിം പി എച്ച് അസ്ഹരിയെ അനുമോദിക്കലും പൊതു പരീക്ഷ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടക്കുമെന്ന് ജമാഅത്ത് പ്രിസിഡണ്ട് എകെ അബ്ദുൽ റഹ്മാൻ ഹാജി, ജനറൽ സെക്രട്ടറി എ കെ മുഹമ്മദ്, സംഘാടക സമിതി ചെയർമാൻ സി എം ഹമീദ് മൂല, ജനറൽ കൺവീനർ എ കെ ആരിഫ്, ട്രഷറർ ബി മുഹമ്മദ് എന്നിവർ അറിയിച്ചു.

No comments