JHL

JHL

ഭാഷാ ന്യൂനപക്ഷ സ്പെഷ്യൽ ഓഫീസർ കുമ്പള സന്ദർശിച്ചു.


കുമ്പള (True News, 30,2019): സംസ്ഥാന ഭാഷാ ന്യൂനപക്ഷ സ്പെഷ്യൽ ഓഫീസർ ഡോ. നെടുവട്ടം ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കുമ്പള സന്ദർശിച്ചു.
        കുമ്പള ഗ്രാമ പഞ്ചായത്ത് ഓഫീസ്, കോയിപ്പാടി വില്ലേജ് ഓഫീസ്, കുമ്പള പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങൾ സന്ദർശിച്ച് ഇവിടുത്തെ ഭാഷാ പ്രശ്നങ്ങളെക്കുറിച്ചും മറ്റും അന്വേഷിച്ചു. പൊലീസ് ഓഫീസ് ഉൾപ്പെടെയുള്ള ഓഫീസുകളിൽ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിന് സ്ഥാപിക്കുന്ന ബോർഡുകളിൽ കന്നട ഭാഷയും കൂടി ഉൾപ്പെടുത്തി നോട്ടീസും മറ്റും പതിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഈ ആവശ്യം ഉന്നയിച്ച് ജില്ല പൊലീസ് മേധാവിക്ക് കത്ത് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
      ഈ പ്രദേശങ്ങളിൽ പൊതുജന സമ്പർക്കമുള്ള ഓഫീസുകളിൽ മലയാളത്തിന് പുറമെ കന്നട, തുളു എന്നീ ഭാഷകൾ കൂടി കൈകാര്യം ചെയ്യാൻ കഴിയുന്ന ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള റിപോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
       ജില്ല വനിത ക്ഷേമ ഓഫീസർ ലളിത, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ എൽ പൂണ്ടരികാക്ഷ,  കേരള തുളു അക്കാദമി ചെയർമാൻ എം. സാലിയാ, കാസറഗോഡ് കളക്ട്രേറ്റിലെ യു ഡി സി സുരേഷ് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

No comments