JHL

JHL

തളങ്കരയിലെ മൻസൂർ അലിയെ ബായാറിൽ വെച്ച് തലക്കടിച്ചു കൊലപ്പെടുത്തിയ കേസ്: രണ്ടും മൂന്നും പ്രതികൾ കുറ്റക്കാർ;വിധി പിന്നീട്

കാസറഗോഡ് (True News, Nov 18, 2019): തളങ്കര കടവത്ത്  സ്വദേശി മൻസൂർ അലിയെ ബായാറിലേക്കു വിളിച്ചു വരുത്തി മുളക് പൊടി വിതറി തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടും മൂന്നും പ്രതികൾ കുറ്റക്കാരാണെന്ന് കോടതി.രണ്ടാംപ്രതി ബണ്ട്വാൾ താലൂക്കിലെ കറുവപ്പടി മിത്തനടുക്ക സ്വദേശി അബ്ദുൽ സലാം (30),മൂന്നാം പ്രതിയും മന്ത്രവാദിയുമായ ഹാസൻ ശ്രീരാമപുര ദൊഡ്ഡമനയിലെ രംഗണ്ണസ്വാമി(55) എന്നിവരെയാണ് ജില്ലാ അഡീഷണൽ സെഷൻ കോടതി (മൂന്ന്‌)  കുറ്റക്കാരെന്ന് കണ്ടെത്തിയത്.പ്രതികൾക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. വിചാരണക്കിടെ രക്ഷപ്പെട്ട ഒന്നാം പ്രതി തമിഴ്നാട് സ്വദേശി മാരിമുത്തു എന്ന മുഹമ്മദ് അഷ്റഫിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.



2017 ജനുവരി 25നാണു കേസിനാസ്പദമായ സംഭവം.പഴയ സ്വർണാഭരണങ്ങൾ വാങ്ങിവിൽക്കുന്ന മൻസൂർ അലിയെ ബായാറിലേക്കു വിളിച്ചു വരുത്തുകയും ഓമ്നി വാനിൽ കയറ്റി കണ്ണിൽ മുളക് പൊടി വിതറുകയും തുടർന്ന് ഒന്നും രണ്ടും പ്രതികൾ മൻസൂർ അലിയെ  തലക്കടിച്ചു കൊലപ്പെടുത്തുകയും ചെയ്തു.തുടർന്ന് ജഡം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ ഉപേക്ഷിച്ചെന്നുമാണ് കേസ്.മൻസൂർ അലിയുടെ കയ്യിലുണ്ടായിരുന്ന രണ്ടു ലക്ഷത്തി നാൽപ്പതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്തു.കുമ്പള സർക്കിൾ ഇൻസ്‌പെക്ടർ വി വി മനോജാണ് കേസന്വേഷിച്ചത്.കേസിൽ കോടതി മൻസൂർ അലിയുടെ ഭാര്യയടക്കം 74  സാക്ഷികളെ വിസ്തരിച്ചു.


No comments