JHL

JHL

വീട്ടിൽ ഉറങ്ങക്കിടക്കുകയായിരുന്ന ഗൃഹനാഥനും പേരമകളും വെട്ടേറ്റു മരിച്ച നിലയിൽ; ഭാര്യ വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയിൽ

പുത്തൂർ (True News, Nov19,2019): വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥനും പേരമകനും വെട്ടേറ്റു മരിച്ച നിലയിൽ കർണാടക പുത്തൂരിനടുത്ത് കുരിയ വില്ലേജിലെ ഹോസമൂരുവിലാണ് സംഭവം. കൊഗ്ഗു  സാഹിബ്(62) ഇയാളുടെ പേരമകൾ  സമീഹ(16) എന്നിവരെയാണ്  കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത് . കൊഗ്ഗു സാഹിബിന്റെ ഭാര്യ ഖദീജാബി (65) വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
ചൊവ്വാഴ്ച രാവിലെ കൊഗ്ഗു സാഹിബിന്റെ മകൻ പുത്തൂരിൽ താമസക്കാരനായ അബ്ദുൽ റസാഖ് ഹൊസമുരുവിലെ പിതാവിന്റെ വീട്ടിലെത്തിയപ്പോൾ കുടുംബം  വെട്ടേറ്റുകിടക്കുന്നത് കാണുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഉടൻ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഖദീജാബി ഒഴികെ   മറ്റു രണ്ടുപേരും മരണപ്പെട്ടിരുന്നു.സംപ്യാ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എസ്  ഐ യും സംഘവും സ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചു. മോഷണ ശ്രമമോ , സ്വത്തു തർക്കമോ ആയിരിക്കാം കൊലപാതക കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

No comments