JHL

JHL

കാസറഗോഡ് ഇനി ആരും വിശന്നിരിക്കണ്ട ; അക്ഷയപാത്രം വിശപ്പ് മാറ്റും

കാസര്‍കോട്‌(True News 14 November 2019): നഗരത്തില്‍ ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ കഴിയുന്നവര്‍ക്കായി ലയണ്‍സ്‌ ക്ലബ്ബിന്റെ സഹകരണത്തോടെ പൊലീസ്‌ നേതൃത്വത്തില്‍ കാസര്‍കോട്ട്‌ ആരംഭിച്ച അക്ഷയപാത്രം പദ്ധതി ജില്ലാ പൊലീസ്‌ ചീഫ്‌ ജയിംസ്‌ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ആധ്യക്ഷം വഹിച്ചു. ഡി വൈ എസ്‌ പി മാരായ പി പി സദാനന്ദന്‍, പി ബാലകൃഷ്‌ണന്‍ നായര്‍, സുനില്‍ കുമാര്‍, ഹരിശ്ചന്ദ്രനായിക്‌, ഇന്‍സ്‌പെക്‌ടര്‍ അബ്‌ദുള്‍ റഹീം, മെല്‍വിന്‍ ജോസ്‌ എന്നിവര്‍ സംസാരിച്ചു.

No comments