JHL

JHL

എൻമകജെ പഞ്ചായത്ത് ഓഫിസിൽ ഭീതി പടർത്തി മൂർഖൻ പാമ്പ്

പെർള(True News 15 November 2019): പഞ്ചായത്ത് ഓഫിസിൽ ഭീതി പടർത്തി മൂർഖൻ പാമ്പ്. എൻമകജെ പഞ്ചായത്ത് ഓഫിസിനകത്തെ വാഷ് ബേസിന് മുകളിലാണ് മൂർഖൻ പാമ്പിനെ ജീവനക്കാർ കണ്ടത്. ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന്റെ ഭാഗമായി കെട്ടിടം നവീകരിക്കുന്ന ജോലി നടക്കുന്നുണ്ട്. കെട്ടിടത്തിന് സമീപം കാവുമുണ്ട്. കാവിൽ നിന്നു തുറന്ന ജനാലയിലൂടെ അകത്ത് പ്രവേശിച്ചതായാണ് കരുതുന്നത്. ഒഴിഞ്ഞ പൈപ്പിനകത്ത് കയറിയ മൂർഖനെ കാട്ടിൽ കൊണ്ടുപോയി തുറന്നുവിട്ടു.

No comments