

.അബുദാബി(True News 16 November 2019): കാസറഗോഡ് ജില്ലാ കെ. എം. സി. സി. വീ ലവ് യു എ ഇ എന്ന ബാനറിൽ സംഘടിപ്പിക്കുന്ന യു എ ഇ ദേശീയ ദിനാഘോഷം ഡിസംബർ രണ്ടിന് ഖാലിദിയ പാർക്കിൽ വെച്ച് വിപുലമായി നടത്താൻ അബു ദാബി കാസറഗോഡ് ജില്ലാ കെ എം സി സി യോഗം തീരുമാനിച്ചു. ജില്ലാ കെ എം സി സി തുടർച്ചയായ അഞ്ചാം വർഷമാണ് ദേശീയ ദിനാഘോഷ പരിപാടി ഖാലിദിയ പാർക്കിൽ സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് നാല് മണി വരെ വിവിധ കലാ കായിക വിനോദ വിജ്ഞാന മത്സരങ്ങളും ദേശ സ്നേഹ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും. മണ്ഡലാടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കാസറഗോഡ് ജില്ലയിലെ മുഴുവൻ കെ എം സി സി പ്രവർത്തകരും ദേശീയ ദിനാഘോഷ പരിപാടിയിൽ സംബന്ധിക്കണമെന്ന് യോഗം ആഹ്വനം ചെയ്തു . കാസറഗോഡ് ജില്ലാ കെ എം സി സി പ്രസിഡണ്ട് അബ്ദുൽ റഹിമാൻ പൊവ്വൽ അദ്ധ്യക്ഷത വഹിച്ചു സംസഥാന കെ എം സി സി ട്രഷറർ പി കെ അഹമ്മദ് ബല്ലാ കടപ്പുറം ഉത്ഘാടനം ചെയ്തു . സെഡ് എ മൊഗ്രാൽ , അഷ്‌റഫ് ഒളവറ , കെ കെ സുബൈർ , സലാം ആലൂർ മാങ്ങാട്, അഷ്‌റഫ് ബദിയടുക്ക , സാദത്ത് തൃക്കരിപ്പൂർ , ഷമീം ബേക്കൽ, തുടങ്ങിയവർ സംസാരിച്ചു , ഇസ്മായിൽ ഉദിനൂർ , ഷാഫി സിയാറത്തിങ്കര, സത്താർ കുന്നുംകൈ , ഇസ്മായിൽ മുഗളി , അബ്ദുൽ റഹിമാൻ കമ്പള ബായാർ , റിയാസ് ഇട്ടമ്മൽ , ഷാഫി നാട്ടക്കൽ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല സ്വാഗതവും , അബ്ദുൽ റഹിമാൻ ചേക്കു ഹാജി നന്ദിയും പറഞ്ഞു .
Post a Comment