JHL

JHL

സ്പാസ്റ്റിക് അസോസിയേഷൻ ഓഫ് കാസർഗോഡ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ചെർക്കള(True News 21 November 2019): ജില്ലയിലെ സെറിബ്രൽ പാൾസി ബാധിതരും അവരുടെ രക്ഷിതാക്കളും കൂടിച്ചേർന്ന് രൂപീകരിച്ച സ്പാസ്റ്റിക് അസോസിയേഷൻ ഓഫ് കാസർഗോഡ് ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ് സലീം പ്രസിഡൻറും അമിത ഉദുമ വൈസ് പ്രസിഡന്റും പ്രകാശ് ചെമ്മനാട് സെക്രട്ടറിയും ഖാലിദ് കൊടവഞ്ചി ജോയിന്റ് സെക്രട്ടറിയും കിറ്റി കള്ളാറിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു. സ്പെഷൽ ഏബിൾഡ് അവാർഡ് ജേതാവ് ശഹീദ് തളങ്കരയെയും അനുരാഗ് ബോവിക്കാനത്തെയും യൂത്ത് വിംഗ് ഭാരവാഹികളായി തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി
 നൗഷാദ് P M K, അബ്ദുൾ ലത്തീഫ് , ഉമേഷ് ബിന്ദു, രജിത, ഫൗസില, മൈമൂന ഉദുമ, അബ്ദുൾ നാസർ ബേവിഞ്ച, റംല മൊഗ്രാൽ പുത്തൂർ എന്നിവരെയും തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങളായി അക്കര അബ്ദുൽ അസീസ്, മൊയ്തീൻ പുവടുക്കം, മുഹമ്മദ് യാസിർ എന്നിവരെയും തിരഞ്ഞെടുത്തു.


ഒക്ടോബർ 06 ന് കാസർഗോഡ് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ അക്കര ഫൗണ്ടേഷൻ സംഘടിപ്പിച്ച ലോക സെറിബ്രൽ പാൾസി ദിനാചരണ പരിപാടിയിലാണ് സംഘടന രൂപം കൊണ്ടത്. ജില്ലയിലെ നൂറോളം സെറിബൽ പാൾസി ബാധിതർ ഇതിൽ അംഗത്വമുണ്ട്.കഴിഞ്ഞ ദിവസം ചെർക്കള സെൻറൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ആദ്യ മീറ്റിംഗിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ സെറിബ്രൽ പൾസി ബാധിതരായ കുട്ടികൾ മുതിർന്നവർ അവരുടെ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

No comments