JHL

JHL

ദുബൈയിൽ നിന്ന് മംഗളൂറു വിമാനത്താവളത്തിലിറങ്ങിയ കുമ്പള സ്വദേശിയെ വഴിയിൽ കാർ നിർത്തി കൊള്ളയടിച്ചു

മംഗളൂരു(True News, Nov 23,2019) :  ദുബായിൽ നിന്നും മംഗളൂരു വിമാനത്താവളം വഴി നാട്ടിലേക്കു വരികയായിരുന്ന കുമ്പള സ്വദേശിയെ വഴി മദ്ധ്യേ കാർ തടഞ്ഞു നിർത്തി കൊള്ളയടിച്ചു. വെള്ളിയാഴ്ച രാത്രി ദുബായിൽ നിന്നും മംഗളൂരു വിമാനത്താവളത്തിലെത്തിയ യുവാവിനാണ്‌ ദുരനുഭവം.
വിമാനത്താവളത്തിൽ നിന്നും ഇയാൾ കാസറഗോഡ് രെജിസ്ട്രേഷനുള്ള സ്വകാര്യ കാറിൽ നാട്ടിലേക്കു യാത്ര പുറപ്പെട്ടതായിരുന്നു. എന്നാൽ യാത്രക്കിടെ മംഗളൂരുവിനു സമീപം പദവിനങ്ങടിയിലെത്തിയപ്പോൾ   മംഗളൂരു രജിസ്ട്രറേഷൻ നമ്പറിലുള്ള കാറിൽ പിന്തുടരുകയായിരുന്ന  ഒരു  സംഘം കാർ തടയുകയും യുവാവിനെ ആക്രമിച്ചു  രണ്ടു ബാഗേജുകൾ തട്ടിപ്പറിക്കുകയുമായിരുന്നു. ഉടൻതന്നെ ഇവർ എയർപ്പോർട്ട് ഭാഗത്തേക്ക് കാറിൽ രക്ഷപ്പെടുകയും ചെയ്തു.
യുവാവിനെ നേരത്തെ പരിചയമുള്ളവർ തന്നെയായിരിക്കാം മോഷ്ട്ടാക്കൾ എന്നാണ് പോലീസ് പറയുന്നത്. യുവാവിനെ കൂടുതൽ ചോദ്യം ചെയ്തുവരുന്നതായും പോലീസ് പറഞ്ഞു.

No comments