JHL

JHL

ബാറ്ററി മോഷണം ക്യാമറയിൽ കുടുങ്ങി : ബസ് തൊഴിലാളി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

നീലേശ്വരം(True News 12 November 2019): റോഡ് അരികിലെ വീട്ടുമുറ്റത്തു നിർത്തിയിട്ട മിനി ലോറിയുടെ ബാറ്ററി മോഷ്ടിച്ച സംഭവത്തിൽ ബസ് തൊഴിലാളി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ.ബസ് കണ്ടക്ടർ കയ്യൂർ ചെറിയാക്കരയിലെ എം.പ്രിയേഷ് കുമാർ (33), സുഹൃത്ത് കയ്യൂർ മാങ്കോട്ടത്ത് ഹൗസിലെ എം.അഖിൽ (31) എന്നിവരെയാണ് നീലേശ്വരം എസ്‌ഐ, രഞ്ജിത് രവീന്ദ്രൻ അറസ്റ്റ് ചെയ്തത്. പേരോൽ പുത്തരിയടുക്കം മൈമൂന ഹൗസിലെ പി.അസീസിന്റെ കെഎൽ 60 ബി 604 നമ്പർ മിനി ലോറിയുടെ ബാറ്ററിയാണ് ഇരുവരും മോഷ്ടിച്ചത്.

സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇരുവരും ചേർന്നു ബാറ്ററി മോഷ്ടിക്കുന്ന ദൃശ്യം ലഭിച്ചത്. സ്‌കൂട്ടറിൽ എത്തി ബാറ്ററി മോഷ്ടിച്ച് അതേ സ്‌കൂട്ടറിൽ കടത്തുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നീലേശ്വരത്ത് അടുത്തിടെ നടന്ന ബാറ്ററി, ഇന്ധന മോഷണക്കേസുകളിൽ ഇരുവരുടെയും പങ്ക് പോലീസ് അന്വേഷിക്കുന്നുണ്ട്. 

No comments