JHL

JHL

കർണാടകയിൽ കോൺഗ്രസ്, ജെഡിഎസ് വിട്ട 16 എംഎൽഎ മാർ ബിജെപിയിൽ ചേർന്നു;13 പേർ ഉപതെരെഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കും

ബംഗളൂരു (True News, Nov 14,2015): കർണാടകയിൽ അയോഗ്യത കൽപിക്കപ്പെട്ട 17 എംഎൽഎമാരിൽ 13 പേർ ബിജെപി സ്ഥാനാർഥികളായി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ. ഡിസംബർ 5 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇവരെ മൽസരിപ്പിക്കാൻ സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുത്തത്.

യെഡിയൂരപ്പയെ അധികാരത്തിലേറ്റാൻ കോൺഗ്രസ് - ദൾ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു കൂറുമാറിയതിന് അയോഗ്യരാക്കപ്പെട്ട 17 എംഎൽഎമാരിൽ 15 പേരുടെ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. എംഎൽഎമാരിൽ 13 പേർ കോൺഗ്രസിൽ മൂന്ന് പേർ ജെഡിഎസിൽ നിന്നും ഒരാൾ കെപിജെപിയിൽ നിന്നുമാണ്
ഇതിൽ ജെ ഡി എസിലെ റോഷൻ ബൈഗ് പൊൻസി തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു അന്വേഷണം നേരിടുന്നതിനാൽ തത്കാലം ബിജെപി അംഗത്വമെടുക്കന്നത് നീട്ടിവെച്ചിട്ടുണ്ട് 
ഡിസംബർ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ്.നാമനിർദേശപത്രിക സമർപ്പിക്കാൻ നാല് ദിവസങ്ങൾമാത്രം അവശേഷിക്കെയാണ് വിമതർ ബിജെപി അംഗങ്ങളാകുന്നത്. 

No comments