JHL

JHL

ബസിൽ കടത്തുകയായിരുന്ന മുന്നൂറു കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി.

മഞ്ചേശ്വരം(True News, Nov15,2019): ബസിൽ കടത്തുകയായിരുന്ന മുന്നൂറു കിലോ  പുകയില ഉൽപന്നങ്ങൾ പിടികൂടി. മംഗളൂരുവിൽ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന  സ്വകാര്യ ബസിൽ നിന്നാണ് മഞ്ചേശ്വരം പോലീസ് അനധികൃതമായി കടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.ഇതിന് ഒരു ലക്ഷത്തിലധികം രൂപ വിലവരും.വ്യാഴാഴ്ച രാത്രി വാമഞ്ചൂരിൽ പരിശോധന നടത്തുകയായിരുന്ന എക്സൈസ് സർക്കിൾ ഇൻസ്പെക്റ്റ് സച്ചിദാനന്ദനും സംഘവുമാണ് പുകയില വേട്ട നടത്തിയത്.  ബസിന്റെ പുറകിലെ ലഗേജ് ക്യാബിനിൽ മൂന്നു ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ. 

No comments