JHL

JHL

കുമ്പളയിൽ പതിമൂന്നുകാരി പനി ബാധിച്ച് മരിച്ചു.

കുമ്പള(True News 29 November 2019): കുമ്പള കൊടിയമ്മ പൂക്കട്ടയിൽ പതിമൂന്നുകാരി പനി ബാധിച്ച് മരിച്ചു.
കാസർകോട്ടെ ബാദുഷ ഹോട്ടൽ ഉടമ മുഹമ്മദ് ഹാജിയുടെ സഹോദരൻ സിദ്ദീക്ക് ഹാജിയുടെയും ഖൈറുന്നിസയുടെയും മകൾ നജ്മുന്നിസയാണ് മരിച്ചത്.
മൂന്നു ദിവസം മുമ്പ് പനി ബാധിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
സഹോദരങ്ങൾ: വസീം, വസീൽ, സലീം, നിസാം

No comments