JHL

JHL

ഹൊസങ്കടി റെയിൽവേ ഗേറ്റ് വീണ്ടും തകർന്നു

മഞ്ചേശ്വരം (True News 1 December 2019): ഹൊസങ്കടിയിൽ ഒരു വർഷത്തിനിടെ മൂന്നാം തവണയും റെയിൽവേ ഗേറ്റ് തകർന്നു വീണു ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ശനിയാഴ്ച  പുലർച്ചെ നാലോടെയാണ് ഗേറ്റിന്റെ കമ്പി മുറിഞ്ഞു വീണത്. ദേശീയപാതയിൽ നിന്നു ബങ്കര മഞ്ചേശ്വരം വഴി ഉദ്യാവറിലേക്ക് ചേരുന്ന റോഡിലാണ് ഗേറ്റ് സ്ഥിതി ചെയ്യുന്നത്.

പൊലീസ് സ്റ്റേഷൻ, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് ഓഫിസുകൾ, റജിസ്ട്രാർ ഓഫിസ്, കെഎസ്ഇബി സെക്‌ഷൻ തുടങ്ങി പഞ്ചായത്തിലെ ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങളും ഈ റോഡിന്റെ അരികിലാണ്. ഗേറ്റ് തകർന്നതിനാൽ ദേശീയപാതയിലെ ഉദ്യാവർ വഴി ചുറ്റിയാണ് ഇവിടേക്ക് ആൾക്കാരെത്തിയത്.

പഴക്കം കാരണം ഗേറ്റിന്റെ കമ്പി മുറിഞ്ഞതാണ് യാത്രക്കാരെ വെട്ടിലാക്കിയത്. 10 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ റെയിൽവെ ജീവനക്കാർ ഉച്ചയ്ക്കു രണ്ടിനു ഗേറ്റ് നന്നാക്കി. മാസങ്ങൾക്കു മുൻപും രണ്ടു തവണ ഇതേപോലെ ഗേറ്റ് തകർന്നു വീണിരുന്നു. പുതിയ ഗേറ്റ് സ്ഥാപിച്ചു പ്രശ്നം പരിഹരിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.

No comments