JHL

JHL

പിന്‍സീറ്റില്‍ ഇരിക്കുന്നവർക്കും ഇന്ന് മുതൽ ഹെൽമെറ്റ് നിർബന്ധം

തിരുവനന്തപുരം(True News 1 December 2019):സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഇന്ന് മുതൽ ഹെൽമെറ്റ് നിർബന്ധമാകും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പിൻസീറ്റിലെ ഹെൽമെറ്റ് പരിശോധന കർശനമാക്കി പിഴ ഈടാക്കും. കുറ്റകൃത്യം ആവർത്തിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യാനും ഗതാഗത വകുപ്പിന്റെ നീക്കമുണ്ട്.
ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സംസ്ഥാനത്തും ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റിൽ ഹെൽമെറ്റ് നിർബന്ധമാക്കിയത്. ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നിയമം നടപ്പിലാക്കുന്നതിലൂടെ റോഡപകട നിരക്ക് കുറക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. നിയമ ലംഘനത്തിന് തുടക്കത്തിൽ പിഴ, പിന്നീട് ശിക്ഷ കടുപ്പിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി ഡിജിപിയുടെ ഉത്തരവ്. എസ് ഐയുടെ നേതൃത്വത്തില്‍ വേണ്ം വാഹന പരിശോധന നടത്താനെന്നും പരിശോധന ക്യാമറയില്‍ പകര്‍ത്തണമെന്നും ഡിജിപി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പരിശോധനയ്ക്കിടെ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദി എസ്പിമാരായിരിക്കും. ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ല. മറവിലും തിരിവിലും നിന്ന് പരിശോധ പാടില്ല. പരിശോധനയ്ക്കിടെ വാഹനങ്ങള്‍ നിര്‍ത്താതെ പോയാല്‍ പിന്തുടരരുതെന്നും ഡിജിപി ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെ യാത്രക്കാരനെ പോലീസ് ഉദ്യോഗസ്ഥന്‍ ലാത്തിക്ക് എറിഞ്ഞ് വീഴ്ത്തിയ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദംശം. സംഭവത്തില്‍ പരുക്ക് പറ്റിയ യുവാവ് തലയ്ക്ക് പരുക്ക് പറ്റി ചികിത്സയിലാണ്.

No comments