JHL

JHL

ദേ​ശീ​യ ദി​നാ​ഘോ​ഷം ഔദ്യോഗിക ആഘോഷം നാളെ അബൂദബി സായിദ് സ്റ്റേഡിയത്തിൽ

അ​ബൂ​ദ​ബി(True News 1 December 2019): യു.​എ.​ഇ​യു​ടെ 48ാം ഔ​ദ്യോ​ഗി​ക ദേ​ശീ​യ ദി​നാ​ഘോ​ഷം പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​ത്രി ഏ​ഴി​ന് അ​ബൂ​ദ​ബി സാ​യി​ദ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.  ‘ന​മ്മു​ടെ പൂ​ർ​വി​ക​രു​ടെ പാ​ര​മ്പ​ര്യം’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ലൂ​ന്നി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ.
രാ​ജ്യ​ത്തി​​െൻറ സ​ഹി​ഷ്ണു​ത, സ​ഹ​വ​ർ​ത്തി​ത്വം, സ​ഹ​ക​ര​ണം എ​ന്നീ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ആ​ഘോ​ഷ​വേ​ള​യി​ലെ അ​തി​മ​നോ​ഹ​ര​മാ​യ ദൃ​ശ്യാ​വി​ഷ്‌​കാ​രം 70 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​യ്യാ​യി​ര​ത്തി​ല​ധി​കം വി​ദ​ഗ്ധ​ർ സം​യു​ക്ത​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്.  രാ​ജ്യ​ത്തെ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രു​മാ​യ 20,000ത്തി​ലേ​റെ പേ​ർ​ക്ക് നേ​രി​ൽ കാ​ണാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.
പ്ര​ത്യേ​ക ക​ര​വി​രു​തു​ക​ളു​ള്ള ത​ത്സ​മ​യ പ്ര​ക​ട​ന​ങ്ങ​ൾ, ഡി​ജി​റ്റ​ൽ ആ​ർ​ട്ട്, വി​സ്മ​യ​ക​ര​മാ​യ വി​ഷ്വ​ൽ, സൗ​ണ്ട് ഇ​ഫ​ക്റ്റു​ക​ൾ എ​ന്നി​വ​യോ​ടെ​യാ​ണ് ഷോ. 10,000 ​ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള സ്​​റ്റേ​ജി​ൽ 1,800 പ്ര​ഫ​ഷ​ന​ൽ ആ​ർ​ട്ടി​സ്​​റ്റു​ക​ൾ അ​ണി​നി​ര​ക്കും. ര​ണ്ടു പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് സാ​യി​ദ് സ്‌​പോ​ർ​ട്‌​സ് സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക് സി​സം​ബ​ർ ര​ണ്ടി​ന് വൈ​കീ​ട്ട് നാ​ലു​മു​ത​ൽ 6.30 വ​രെ പാ​ർ​ക്ക് ആ​ൻ​ഡ് റൈ​ഡ് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​യി​രി​ക്കും. സ്​​റ്റേ​ഡി​യ​ത്തി​ൽ​നി​ന്ന് മ​ട​ങ്ങു​ന്ന​വ​ർ​ക്ക് പാ​ർ​ക്കി​ങ് സോ​ണു​ക​ളി​ലേ​ക്ക് രാ​ത്രി 9.30 വ​രെ​യും ഷ​ട്ടി​ൽ ബ​സ് സ​ർ​വി​സ് പ്ര​വ​ർ​ത്തി​ക്കും.

No comments