JHL

JHL

മംഗളൂരു സിറ്റി കോർപ്പറേഷൻ തെരെഞ്ഞെടുപ്പ്; കോൺഗ്രസിൽ കയ്യാങ്കളി :മുൻ എം എൽ എ മൊയ്‌ദീൻ ബാവയെ മുൻ മേയറുടെ മകൻ കയ്യേറ്റം ചെയ്തു; ഗുൽസാർ ബാനുവിന്റെ മകൻ അറസ്റ്റിൽ

                       
മംഗളൂരു (True News, Nov1,2019): മംഗളൂരു സിറ്റി കോർപ്പറേഷൻ തെരെഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം അവസാനിക്കാനിരിക്കെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ തർക്കവും കയ്യാങ്കളിയും. കോൺഗ്രസ്  മുൻ  എം എൽ എ  മൊയ്‌ദീൻ ബാവയുടെയും  കോർപ്പറേഷൻ  മുൻ മേയർ ഗുൽസാർ ബീഗമിന്റെയും  ഗ്രൂപ്പുകൾ തമ്മിലുള്ള  ശക്തമായ അഭിപ്രായ വ്യത്യാസമാണ് കഴിഞ്ഞ ദിവസം മറ നീക്കി പുറത്തുവന്നത്. ബുധനാഴ്ച കൊടിയാൽ  ബയലിലെ ഒരു സ്വകാര്യ കൺവെൻഷൻ ഹാളിൽ കോൺഗ്രസ്സ്  നേതാക്കന്മാർ പ്രസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. മുൻ  എം എൽ എ മാരായ ബി എ മുഹിയുദ്ദീൻ ബാവയും യു ടി ഖാദറുമടക്കമുള്ള നേതാക്കൾ യോഗത്തിനെത്തിയിരുന്നു. പത്രപ്രവർത്തകരുമായുള്ള സംഭാഷണം കഴിഞ്ഞു പുറത്തുവരികയായിരുന്ന ബാവയുമായി  മുൻ  കോർപ്പറേഷൻ മേയർ ഗുൽസാർ ബീഗത്തിന്റെ ബന്ധുക്കളും അവരെ അനുകൂലിക്കുന്ന പ്രവർത്തകരും ബാവയെ തടയുകയും  തർക്കത്തിലേർപ്പെടുകയുമുണ്ടായി. കോർപ്പറേഷനിലെ കാട്ടിപ്പള്ള നോർത്ത് വാർഡിൽ ഫാത്തിമബിയെ സ്ഥാനാർത്ഥിയാക്കിയതിൽ ഇവർക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു.  ഉന്തും തള്ളിനുമിടയിൽ നേതാക്കളുടെയും  പ്രവർത്തകരുടെയും സാന്നിധ്യത്തിൽ മുൻ കോർപ്പറേഷൻ ഗുൽസാറിന്റെ മകൻ അസീം മൊയ്‌ദീൻ ബാവായുടെ മുഖത്തടിക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം. പ്രശ്നം കൂടുതൽ സങ്കീര്ണമാകുന്ന തരത്തിലാണ് കോൺഗ്രസ് ഗ്രൂപ്പിസത്തിന്റെ പോക്ക്. പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കുന്നതിനായി ഡി സി സി മുൻകൈയൊന്നുമെടുത്തിട്ടുമില്ല 
ഇതിനിടെ  വ്യാഴാഴ്ച ബാവയുടെ പ്രൈവറ്റ് സെക്രട്ടറി ഗുൽസാറിനെതിരെ കദ്രി പോലീസിൽ പരാതി നൽകുകയും ചെയ്തു. ഗുൽസാറിനെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ കോൺഗ്രസിലെ പടലപ്പിണക്കം അവരുടെ വിജയ സാധ്യതകളെ ബാധിച്ചേക്കുമെന്ന ഭയത്തിലാണ് നേതാക്കൾ. ബി ജെപിയാണെങ്കിൽ തർക്കങ്ങളില്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. 

No comments