JHL

JHL

നിർത്തിയിട്ട വാഹനങ്ങളിൽ നിന്നും ഇന്ധനം മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ

മഞ്ചേശ്വരം(True News, Nov1,2019): നിർത്തിയിട്ട വാഹനങ്ങളിൽ നിന്നും ഇന്ധനം ചോർത്തുന്ന സംഘത്തെ പിടികൂടി. വെള്ളിയാഴ്ച പുലർച്ചെ തുമിനാട് വാഹന പരിശോധന നടത്തുന്നതിനിടെയാണ് മൂന്നംഗ സംഘത്തെ മഞ്ചേശ്വരം പോലീസ് പിടികൂടുന്നത്. ഇന്നോവ കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ സംശയം തോന്നി ചോദ്യം ചെയ്തതിൽ നിന്നാണ് സംഘം വർഷങ്ങളായി ഇന്ധനം ചോർത്തിയിരുന്നതായി മനസ്സിലായത്പരസ്പര വിരുദ്ധമായ മറുപടി നൽകിയതിനെത്തുടർന്ന് പോലീസ് കുസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു..നെല്ലിക്കട്ടയിലെ  മുഹദലി (26), കർണാടക ബണ്ട്വാൾ  സേദശികളായ നവാസ്  (23), ഹാരിസ് (21) എിവരാണ്  പിടിയിലായത് .  . കുമ്പളയിൽ നിർത്തിയിട്ടിരുന്ന ജെ സി ബിയിൽ നിന്ന്  150 ലിറ്റർ ഡീസലും ഒളയത്തടുക്കക്കു സമീപം നിർത്തിയിട്ട ലോറിയിൽ നിന്ന്    200 ലീർ ഡീസലും മോഷ്ടിച്ചതായി ഇവർ സമ്മതിച്ചു.എന്നാൽ ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ വാടകക്കെടുത്തതെന്നാണ് കരുതുന്നത്.

No comments