JHL

JHL

മഞ്ചേശ്വരം ഉപ തെരഞ്ഞെടുപ്പ് ; വെൽഫെയർ പാർട്ടി കുടുംബ സംഗമം നടത്തി

മഞ്ചേശ്വരം(True News 17 October 2019):  മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്.സ്ഥാനാർത്ഥി എം.സി.ഖമറുദ്ദീനെ വിജയിപ്പിക്കുന്നതിനായി വെൽഫെയർ പാർട്ടി  മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കുടുംബ സംഗമങ്ങൾ നടത്തി.
മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂർ യൂനിറ്റ് സന്നടുക്കയിൽ സംഘടിപ്പിച്ച കുടുംബയോഗം കർഷക തൊഴിലാളി യൂനിയൻ (FITU ) സംസ്ഥാന പ്രസിഡണ്ട് സി.എച്ച്.മുത്തലിബ് ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡണ്ട് മജീദ് നരിക്കോടൻ,മണ്ഡലം സെക്രട്ടറി ഹക്കീം മഞ്ചേശ്വരം, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ബി.മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു.
 വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നടത്തിയ കുടുംബസംഗമം വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സാജിദാ സജീർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര, എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായീൽ മൂസ തുടങ്ങിയവർ സംസാരിച്ചു.


No comments