JHL

JHL

കുമ്പള മാട്ടംകുഴിയിലെ റിട്ടയേർഡ് അധ്യാപകൻ മുഹമ്മദ് കുഞ്ഞി മാസ്റ്റർ നിര്യാതനായി

കുമ്പള(True News 17 Octobr 2019): മാട്ടംകുഴിയിലെ റിട്ടയേർഡ് അധ്യാപകൻ മുഹമ്മദ് കുഞ്ഞി മാസ്റ്റർ(88) നിര്യാതനായി. കന്തൽ എ .എൽ.പി സ്‌കൂളിൽ അധ്യാപകനായി സേവനമാരംഭിച്ച ഇദ്ദേഹം ഇച്ചിലംകോട് ഇസ്‌ലാമിയ  എൽ.പി.സ്‌കൂൾ, നെല്ലിക്കുന്ന് എൽ.പി.സ്‌കൂൾ തുടങ്ങിയ വിദ്യാലയങ്ങളിൽ അധ്യാപകനായിരുന്നു. 1985 ൽ നെല്ലിക്കുന്ന് എൽ.പി. സ്‌കൂളിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച മുഹമ്മദ് കുഞ്ഞി മാസ്റ്റർ പത്ത് വർഷം പരവനടുക്കം ആലിയ ഇംഗ്ലീഷ് സ്‌കൂൾ പ്രിൻസിപ്പൽ ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്.കേരള എയ്ഡഡ് സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ കാസറഗോഡ് ജില്ലാ സെക്രെട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കുണ്ടങ്കറെടുക്ക താഹ മസ്ജിദ് പ്രസിഡന്റായും സെക്രെട്ടറിയായും ഏറെക്കാലം ഉണ്ടായിരുന്നു. കുമ്പള ബദർ ജുമാ മസ്ജിദ് ഓഡിറ്റർ ആയിരുന്നു. കുമ്പള ഖാദി മുഹമ്മദ് മുസ്‌ലിയാരുടെ ശിഷ്യനായ ഇദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയുടെ തലമുതിർന്ന പ്രവർത്തകനും ആയിരുന്നു. 
 ഭാര്യ ബി.എഫ് ബീഫാത്തിമ ഒരാഴ്ച മുമ്പ് മരണപ്പെട്ടിരുന്നു.
മക്കൾ: ഷാഹുൽ ഹമീദ് കെ.എം (ഐ.ടി. മാനേജർ, എമിറേറ്റ് പെട്രോളിയം, ദുബൈ), അൻവർ ഹുസൈൻ കെ.എം, റംല, ജമീല,  കെ.എം.അബ്ദുൽ സത്താർ (പ്രിൻസിപ്പാൾ . മഹാത്മാ കോളേജ് കുമ്പള)  ജമാലുദ്ദീൻ അബ്ദുൽ വാഹിദ് ,അഹമ്മദ് ഷരീഫ്, ആയിഷത്ത് ശമീമ,
മരുമക്കൾ: യാസ്മിൻ, സബിത, അബ്ദുൽ ലത്തീഫ്  ബുളയാളം, കെ-എം.എ. അഷ്റഫ് (ജില്ലാ  ഭൂഗർഭ ജല വകുപ്പ് ഓഫീസർ, കാസർഗോഡ്),അബ്ദുൽ റഷീദ്(ഖത്തർ ), റഹീമ, ശമീമ
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുമ്പള ബദർ ജുമാ മസ്ജിദിൽ.

No comments