JHL

JHL

മംഗളൂരുവിനടുത്ത് ഫറങ്കിപ്പേട്ടയിൽ കാർ പള്ളിയിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക്‌ പരിക്ക്;പള്ളിയുടെ ചുറ്റുമതിൽ തകർന്നു; വൻ അപകടം ഒഴിവായത് അദ്‌ഭുതകരമായി


മംഗളൂരു (True News, Oct 22,2019): മംഗളൂരു ബെംഗളൂരു ദേശീയപാത എൻ എച്ച് 75 ൽ ഫറങ്കിപ്പേട്ടയിൽ കാർ പള്ളി വളപ്പിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക്‌ പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം.അമിത വേഗത്തിൽ വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ പള്ളിയുടെ ചുറ്റുമതിൽ ഇടിച്ചു തെറിപ്പിച്ച് അകത്ത് കടക്കുകയും പള്ളിയുടെ വരാന്തയുടെ മതിലിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. ഇതിനു ശേഷം അദ്‌ഭുതകരമായി കാർ മറിഞ്ഞുവീഴാതെ നിൽക്കുകയായിരുന്നു. അപകടത്തിൽ പള്ളിയുടെ ചുറ്റുമതിലിനും വരാന്തക്കും നാശം സംഭവിച്ചിട്ടുണ്ട്. ബണ്ട്വാൾ പോലീസ് കേസെടുത്തു.

No comments