JHL

JHL

ജില്ലാ ശാസ്ത്രമേള : കാസറഗോഡ് ഉപജില്ലക്ക് കിരീടം; സ്കൂളുകളിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി ഒന്നാമത്


ഉ​ദു​മ(True News, Oct23,2019): റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഉ​പ​ജി​ല്ല​യ്ക്ക് മേ​ല്‍​ക്കൈ. 35 ഒ​ന്നാം​സ്ഥാ​ന​വും 182 എ ​ഗ്രേ​ഡു​മാ​യി 1354 പോ​യി​ന്‍റ് നേ​ടി​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി​യ​ത്. 30 ഒ​ന്നാം സ്ഥാ​ന​വും 161 എ ​ഗ്രേ​ഡു​മാ​യി 1228 പോ​യി​ന്‍റ് നേ​ടി​യ ഹൊ​സ്ദു​ര്‍​ഗാ​ണ് ര​ണ്ടാ​മ​ത്. 25 ഒ​ന്നാം സ്ഥാ​ന​വും 162 എ ​ഗ്രേ​ഡു​മാ​യി 1191 പോ​യി​ന്‍റ് നേ​ടി ചെ​റു​വ​ത്തൂ​ര്‍ മൂ​ന്നാം​സ്ഥാ​ന​ത്ത് എ​ത്തി.

സ്‌​കൂ​ളു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 10 ഒ​ന്നാം സ്ഥാ​ന​വും 47 എ ​ഗ്രേ​ഡു​മാ​യി 348 പോ​യി​ന്‍റ് നേ​ടി ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി​യ ച​ട്ട​ഞ്ചാ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളാ​ണ് കാ​സ​ര്‍​ഗോ​ഡി​ന് ഏ​റ്റ​വു​മ​ധി​കം പോ​യി​ന്‍റ് നേ​ടി​ക്കൊ​ടു​ത്ത​ത്. എട്ട് ഒ​ന്നാം സ്ഥാ​ന​വും 39 എ ​ഗ്രേ​ഡു​മാ​യി 301 പോ​യി​ന്‍റോ​ടെ കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ​യാ​ണ് സ്‌​കൂ​ളു​ക​ളി​ല്‍ ര​ണ്ടാം​സ്ഥാ​ന​ത്ത്.

ശാ​സ്ത്ര​മേ​ള​യി​ല്‍ 132 പോ​യി​ന്‍റോ​ടെ കാ​സ​ര്‍​ഗോ​ഡ് ഒ​ന്നാ​മ​തും 109 പോ​യി​ന്‍റോ​ടെ ചെ​റു​വ​ത്തൂ​ര്‍ ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്. 77 പോ​യി​ന്‍റ് നേ​ടി​യ ബേ​ക്ക​ലാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള​യി​ല്‍ 142 പോ​യി​ന്‍റോ​ടെ ഹൊ​സ്ദു​ര്‍​ഗ് ഒ​ന്നാ​മ​തും 133 പോ​യി​ന്‍റോ​ടെ ചെ​റു​വ​ത്തൂ​ര്‍ ര​ണ്ടാ​മ​തും 119 പോ​യി​ന്‍റ് നേ​ടി കാ​സ​ര്‍​ഗോ​ഡ് മൂ​ന്നാ​മ​തു​മെ​ത്തി. പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ല്‍ 704 പോ​യി​ന്‍റോ​ടെ ഹൊ​സ്ദു​ര്‍​ഗ് ഒ​ന്നാം സ്ഥാ​ന​വും 668 പോ​യി​ന്‍റോ​ടെ കാ​സ​ര്‍​ഗോ​ഡ് ര​ണ്ടാം സ്ഥാ​ന​വും 609 പോ​യി​ന്‍റോ​ടെ ചെ​റു​വ​ത്തൂ​ര്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഐ​ടി മേ​ള​യി​ല്‍ 116 പോ​യി​ന്‍റ് നേ​ടി​യ കാ​സ​ര്‍​ഗോ​ഡ് ഒ​ന്നാ​മ​തും 106 പോ​യി​ന്‍റോ​ടെ ചെ​റു​വ​ത്തൂ​ര്‍ ര​ണ്ടാ​മ​തും 85 പോ​യി​ന്‍റു​മാ​യി ഹൊ​സ്ദു​ര്‍​ഗ് മൂ​ന്നാ​മ​തു​മെ​ത്തി.

ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു സ്‌​കൂ​ളു​ക​ളി​ലാ​യാ​ണ് ജി​ല്ലാ ശാ​സ്‌​ത്രോ​ത്സ​വം ന​ട​ന്ന​ത്. ശാ​സ്ത്ര​മേ​ള, ഐ​ടി മേ​ള, പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള എ​ന്നി​വ ഉ​ദു​മ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും ഗ​ണി​ത​ശാ​സ്ത്ര​മേ​ള ബാ​ര ഗ​വ. ഹൈ​സ്‌​കൂ​ളി​ലും സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള ബേ​ക്ക​ല്‍ ഗ​വ. ഫി​ഷ​റീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലു​മാ​ണ് ന​ട​ന്ന​ത്.
പ്ര​ധാ​ന​വേ​ദി​യാ​യ ഉ​ദു​മ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ കാ​സ​ര്‍​ഗോ​ഡ് സി​പി​സി​ആ​ര്‍​ഐ ഡ​യ​റ​ക്ട​ര്‍ അ​നി​ത ക​രു​ണ്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​ര​ക്ട​ര്‍ കെ.​വി. പു​ഷ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം. ബാ​ല​ന്‍, ജി​ല്ലാ സീ​നി​യ​ര്‍ ഹൈ​ഡ്രോ ജി​യോ​ള​ജി​സ്റ്റ് ഡോ. ​കെ.​എം. അ​ബ്ദു​ല്‍ അ​ഷ്‌​റ​ഫ്, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​ദി​ലീ​പ് കു​മാ​ര്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ടി.​വി. മ​ധു​സൂ​ദ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​ര്‍ ഒ.​കെ. സ​ര​സ്വ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​ര്‍ എ​ന്‍. ന​ന്ദി​കേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ബ​യോ ഡൈ​വേ​ഴ്‌​സി​റ്റി ബോ​ര്‍​ഡ് മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ ഐ​ടി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​പി. രാ​ജേ​ഷ്, ബേ​ക്ക​ല്‍ എ​ഇ​ഒ കെ. ​ശ്രീ​ധ​ര​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ പി. ​മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

No comments