JHL

JHL

കടയടപ്പ് സമരം പൂര്‍ണ്ണം; ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റിലെ ജി.എസ്.ടി. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്(True News 29 October 2019): ജി.എസ്.ടി. ഉദ്യോഗസ്ഥരും സര്‍ക്കാരും വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്തുടനീളം നടത്തുന്ന കടയടപ്പ് സമരം പൂര്‍ണ്ണം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ കലക്‌ട്രേറ്റിലെ ജി.എസ്.ടി. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഗവ. കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് വ്യാപാരികളാണ് അണിനിരന്നത്. തുടര്‍ന്ന് നടന്ന ധര്‍ണ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി. ലക്ഷ്മണന്‍ അധ്യക്ഷതവഹിച്ചു. പി.പി. മുസ്തഫ, സി.എച്ച്. ശംസുദ്ദീന്‍, ശങ്കരനാരായണ മയ്യ, ടി.എ. ഇല്യാസ്, ബി. വിക്രം പൈ, ശിഹാബ് ഉസ്മാന്‍, ജി.എസ്. ശശിധരന്‍, പി. മുരളീധരന്‍, എ.വി. ഹരിഹരസുധന്‍, എം.പി. സുബൈര്‍, ബഷീര്‍ കനില, സി. ഹംസ, എ.എ. അസീസ്, എ.കെ. മൊയ്തീന്‍ കുഞ്ഞി, ഷേര്‍ളി സെബാസ്റ്റ്യന്‍, കെ. മണികണ്ഠന്‍, ഷാഫി നാലപ്പാട്, എം. മൂസ, മുഹമ്മദ് അലി മുണ്ടാങ്കുലം, അഷ്‌റഫ് നാല്‍ത്തടുക്ക, സി. യൂസഫ് ഹാജി, കെ.വി. സുരേഷ്‌കുമാര്‍, മുഹമ്മദ് കുഞ്ഞി കുഞ്ചാര്‍, കെ. ഹനീഫ, മനോജ് കുമാര്‍ എ., നാരായണ പൂജാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ. സജി സ്വാഗതവും ട്രഷറര്‍ മാഹിന്‍ കോളിക്കര നന്ദിയും പറഞ്ഞു.

No comments