JHL

JHL

കീഴൂർ കടപ്പുറത്ത് കടലാക്രമണം രൂക്ഷം. കടൽ ഭിത്തി തകർന്നു

കീഴൂര്‍(True News 27 October 2019): കീഴൂര്‍ കടപ്പുറത്ത് ശക്തമായ കടലാക്രമണം മൂലം ഏതാണ്ട് 400 മീറ്ററോളം കര കടലെടുത്തു. അടിയന്തിര നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ എം.എല്‍.എ. അടക്കമുള്ളവരെ ബന്ധപ്പെട്ടിട്ടുണ്ട്. കളനാട് വില്ലേജ് ഓഫീസര്‍ ശശിധര പണ്ഡിറ്റ് സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അടിയന്തിരമായി കടല്‍ ഭിത്തി പുനര്‍ നിര്‍മ്മിക്കണമെന്ന് എസ്. സോമന്‍, കെ.എസ്. സാലി കീഴൂര്‍, ശ്രീനിവാസന്‍, എസ്.രാജന്‍, മനോഹരന്‍, പത്മനാഭന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കടലോരത്തെ ഒരു വൈദ്യുതി പോസ്റ്റ് ഏത് നിമിഷവും വീണേക്കാമെന്ന അവസ്ഥയിലാണുള്ളത്. വൈദ്യുതി വകുപ്പ് അധികൃതരെത്തി ഈ പോസ്റ്റില്‍ നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

No comments