JHL

JHL

അവധിയെടുക്കാതെ തുടർച്ചയായി ജോലിക്ക് ഹാജരായില്ല; മുളിയാർ വില്ലേജ് ഓഫീസറെ കളക്ടർ സസ്‌പെൻഡ് ചെയ്തു

കാസറഗോഡ് (True News, Oct 17,2019): അവധിയെടുക്കാതെ തുടർച്ചയായി ജോലിക്ക് ഹാജരാകാതിരുന്ന വില്ലജ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. മുളിയാർ വില്ലജ് ഓഫീസർ ശ്രീദേവിയെയാണ്   ജില്ലാ കളക്ടർ സസ്‌പെൻഡ് ചെയ്തത്.
രണ്ടു മാസം മുമ്പാണ് ഇവർ മുളിയാറിൽ പുതുതായി ചാർജെടുത്തത്. എന്നാൽ പിറ്റേ ദിവസം തന്നെ ഇവർ സ്വദേശത്തേക്ക് മടങ്ങി. കഴിഞ്ഞ രണ്ടുമാസത്തിലാധികമായി ഓഫീസിൽ എത്തുകയോ അവധിക്ക് അപേക്ഷിക്കുകയോ ചെയ്തില്ല. തുടർന്ന് ജില്ലാ കളക്ടർ ഇവരോട് വിശദീകരണം തേടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താത്കാലിക നടപടിയായാണ് ഇപ്പോൾ സസ്പെണ്ട് ചെയ്തത് . വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.

No comments